ദി​യ​യു​ടെ തി​രോ​ധാ​നം! ‌ക്രൈം​ബ്രാ​ഞ്ച് ഐ​ജി നേ​രി​ട്ട് അ​ന്വേ​ഷി​ക്കാ​ൻ ഉ​ത്ത​ര​വ്; രാ​ജ്യാ​ന്ത​ര -സം​സ്ഥാ​നാ​ന്ത​ര മാ​ഫി​യാ​സം​ഘ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ ഇ​തി​നു പി​ന്നി​ലു​ണ്ടോ​യെ​ന്ന സം​ശ​യ​വും

diya-fathima

ഇ​രി​ട്ടി: കീ​ഴ്പ​ള്ളി​ക്ക​ടു​ത്ത് കോ​ഴി​യോ​ട് പാ​റ​ക്ക​ണ്ണി വീ​ട്ടി​ല്‍ സു​ഹൈ​ല്‍-​ഫാ​ത്തി​മ​ത്ത് സു​ഹ​റ ദ​മ്പ​തി​ക​ളു​ടെ മ​ക​ള്‍ ര​ണ്ടു​വ​യ​സു​കാ​രി ദി​യ ഫാ​ത്തി​മ​യു​ടെ തി​രോ​ധാ​നം സം​ബ​ന്ധി​ച്ച് ക്രൈം​ബ്രാ​ഞ്ച് ഐ​ജി ദി​നേ​ന്ദ്ര ക​ശ്യ​പ് നേ​രി​ട്ട് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് മാ​താ​പി​താ​ക്ക​ൾ ന​ല്‍​കി​യ ഹ​ർ​ജി പ​രി​ഗ​ണി​ക്ക​വെ​യാ​ണ് ജ​സ്റ്റീ​സ് സു​ധീ​ന്ദ്ര​കു​മാ​റി​ന്‍റെ ഉ​ത്ത​ര​വ്. ലോ​ക്ക​ല്‍ പോ​ലീ​സ് അ​ന്വേ​ഷി​ച്ച് തു​മ്പ് കി​ട്ടാ​ത്ത​തി​നെ​ത്തു​ട​ര്‍​ന്ന് ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശ​പ്ര​കാ​രം ക്രൈം​ബ്രാ​ഞ്ച് ക​ണ്ണൂ​ര്‍ ഡി​വൈ​എ​സ്പി പ്രേ​മ​രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും പ്ര​തീ​ക്ഷ ന​ല്‍​കു​ന്ന വി​വ​ര​ങ്ങ​ളൊ​ന്നും ക​ണ്ടെ​ത്താ​ന്‍ സാ​ധി​ച്ചി​രു​ന്നി​ല്ല.

ഇ​തി​നി​ടെ ത​ങ്ങ​ളു​ടെ മ​ക​ളു​ടെ രൂ​പ​സാ​ദൃ​ശ്യ​മു​ള്ള കു​ട്ടി​യെ അ​ങ്ക​മാ​ലി കെ​എ​സ്ആ​ര്‍​ടി​സി ബ​സ്‌​സ്റ്റാ​ൻ​ഡി​ലെ ഒ​രു ക​ട​യ്ക്കു​മു​ന്നി​ല്‍ മൂ​ന്ന് കു​ട്ടി​ക​ളോ​ടൊ​പ്പം ഒ​രു സ്ത്രീ​യും പു​രു​ഷ​നും നി​ല്‍​ക്കു​ന്ന​താ​യ സി​സി​ടി​വി ദൃ​ശ്യം ക​ണ്ടെ​ന്നും ഇ​തു​സം​ബ​ന്ധി​ച്ച് കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ പോ​ലീ​സ് സം​ഘം ത​യാ​റാ​യി​ല്ലെ​ന്നും മ​ക​ളു​ടെ തി​രോ​ധാ​നം സം​ബ​ന്ധി​ച്ച് ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ തൃ​പ്തി​യി​ല്ലെ​ന്നും കാ​ട്ടി​യാ​ണ് സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​നാ​യി ദി​യ​യു​ടെ മാ​താ​പി​താ​ക്ക​ള്‍ വീ​ണ്ടും കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

തി​രോ​ധാ​നം സം​ബ​ന്ധി​ച്ച് നി​ജ​സ്ഥി​തി പു​റ​ത്തു​കൊ​ണ്ടു​വ​ര​ണ​മെ​ന്നും കേ​ര​ള​ത്തി​ന് പു​റ​ത്തേ​ക്കു കു​ട്ടി​യെ ക​ട​ത്തി​ക്കൊ​ണ്ടു​പോ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി അ​ഭി​ഭാ​ഷ​ക​നാ​യ അ​രു​ണ്‍ കാ​ര​ണ​വ​ര്‍ മു​ഖേ​ന​യാ​ണ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഭി​പ്രാ​യം ആ​രാ​ഞ്ഞെ​ങ്കി​ലും കേ​സ് ഏ​റ്റെ​ടു​ക്കാ​ന്‍ സി​ബി​ഐ താ​ത്പ​ര്യം കാ​ണി​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്നാ​ണ് ഉ​ന്ന​ത​ത​ല ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​ത്തി​ന് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്. മ​നു​ഷ്യ​ക്ക​ട​ത്തു​ള്‍​പ്പെ​ടെ​യു​ള്ള രാ​ജ്യാ​ന്ത​ര -സം​സ്ഥാ​നാ​ന്ത​ര മാ​ഫി​യാ​സം​ഘ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ ഇ​തി​ന് പി​ന്നി​ലു​ണ്ടോ​യെ​ന്ന സം​ശ​യ​വും കേ​സ് പ​രി​ഗ​ണി​ക്ക​വേ കോ​ട​തി പ്ര​ക​ടി​പ്പി​ച്ചു.

2014 ഓ​ഗ​സ്റ്റ് ഒ​ന്നി​ന് രാ​വി​ലെ​യാ​ണ് വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കെ ദി​യാ ഫാ​ത്തി​മ​യെ പെ​ട്ടെ​ന്നു കാ​ണാ​താ​യ​ത്. സം​ഭ​വ​ദി​വ​സം രാ​വി​ലെ മു​ത​ലു​ണ്ടാ​യ തോ​രാ​ത്ത മ​ഴ​യി​ല്‍ വീ​ടി​ന​ടു​ത്തു​കൂ​ടെ​യു​ള്ള കൈ​ത്തോ​ടി​ലെ വെ​ള്ള​ത്തി​ല്‍ അ​ബ​ദ്ധ​ത്തി​ല്‍ കു​ട്ടി അ​ക​പ്പെ​ട്ടു​വെ​ന്നാ​ണ് നാ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും നി​ഗ​മ​ന​ത്തി​ലെ​ത്തി​യ​ത്.

ഇ​ത​നു​സ​രി​ച്ച് ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും ഫ​യ​ര്‍​ഫോ​ഴ്‌​സി​ന്‍റെ​യും പോ​ലീ​സി​ന്‍റെ​യും സ​ഹാ​യ​ത്തോ​ടെ കീ​ഴ്പ​ള്ളി മേ​ഖ​ല​യി​ലെ തോ​ടു​ക​ളും പു​ഴ​ക​ളും തു​ട​ങ്ങി വ​ള​പ​ട്ട​ണം പു​ഴ​യി​ലും തീ​ര​ദേ​ശ മേ​ഖ​ല​ക​ളി​ലും ഉ​ള്‍​പ്പെ​ടെ ആ​ഴ്ച​ക​ളോ​ളം തെ​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല.

പി​ച്ച​വ​ച്ച് ന​ട​ക്കാ​ന്‍ പ​ഠി​ച്ചു​വ​രു​ന്ന പൊ​ന്നു​മോ​ള്‍ വീ​ടി​ന​ടു​ത്തു​നി​ന്നും 85 മീ​റ്റ​റോ​ളം ദൂ​രെ​യു​ള്ള കൈ​ത്തോ​ട് വ​രെ ന​ട​ന്നു​പോ​യി എ​ന്നു വി​ശ്വ​സി​ക്കാ​ന്‍ സു​ഹൈ​ല്‍-​ഫാ​ത്തി​മ​ത്ത് സു​ഹ​റ ദ​മ്പ​തി​ക​ള്‍​ക്ക് ക​ഴി​യു​മാ​യി​രു​ന്നി​ല്ല. കാ​ണാ​താ​കു​മ്പോ​ള്‍ കു​ട്ടി​യു​ടെ ദേ​ഹ​ത്ത് ര​ണ്ട​ര പ​വ​നോ​ളം സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നു. പു​ഴ​യി​ല്‍ ഒ​ഴു​കി​പ്പോ​യ​താ​ണെ​ന്ന നി​ഗ​മ​ന​ത്തി​ല്‍ ലോ​ക്ക​ല്‍ പോ​ലീ​സ് കേ​സ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ച്ചി​രു​ന്നു.

Related posts