വീടിന്റെ പരിസരത്തു പോലും പയ്യന്മാര്‍ അടുക്കാറില്ല ! സുഹൃത്തുക്കള്‍ വന്നാല്‍ പോലും അച്ഛന്റെ തലവെട്ടം കണ്ടാല്‍ സ്ഥലം കാലിയാക്കും; ദിയ കൃഷ്ണ മനസു തുറക്കുന്നു…

മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റേത്. നടന്റെ നാലു പെണ്‍മക്കളില്‍ മൂത്ത മകള്‍ അഹാന കൃഷ്ണയും മലയാളത്തിലെ ശ്രദ്ധേയയായ താരമാണ്.

ലോക്ക്ഡൗണ്‍ കാലം ഡാന്‍സും പാട്ടും ടിക് ടോക് വീഡിയോകളും വ്യായാമവുമൊക്കെയായി ആഘോഷമാക്കുകയാണ് ഈ കുടുംബം.

ഇപ്പോള്‍ ലോക്ക് ഡൗണ്‍ സമയത്തെ തന്റെ വിനോദങ്ങളെ കുറിച്ചൊക്കെ തുറന്നു പറയുകയാണ് കൃഷ്ണ കുമാറിന്റെ മക്കളിലൊരാളായ ദിയ കൃഷ്ണ.

ആള്‍ക്കാരെ എന്റര്‍ടെയ്ന്‍ ചെയ്യാനിഷ്ടമാണെന്നും അഹാനയും മറ്റുള്ളവരുമൊക്കെ ടിക്ടോക്കൊക്കെ ചെയ്യുന്നത് കണ്ടാണ് താനും ടിക് ടോക്കൊക്കെ ചെയ്തു തുടങ്ങിയതെന്നും ദിയ പറയുന്നു.

ബിഹൈന്‍ഡ് വുഡ്സ് ഐസിന്റെ വിര്‍ച്വല്‍ അഭിമുഖത്തിലാണ് ദിയ മനസ് തുറന്നത്.” വീട്ടില്‍ ഹന്‍സികയെ ആണ് ഏറ്റവുമിഷ്ടം. ഹന്‍സികയ്ക്കൊപ്പമാണ് കിടക്കുന്നത്.

വീടിനടുത്ത് പയ്യന്മാര്‍ക്കൊക്കെ നില്‍ക്കാന്‍ പേടിയാണ്, ആരും അങ്ങനെ അടുക്കാറില്ല, വീട്ടില്‍ അച്ഛന്‍ ഉണ്ടെങ്കില്‍ ഒന്നും പറയില്ല എങ്കില്‍ പോലും സുഹൃത്തുക്കള്‍ വന്നാലും അധികസമയം അവിടെ നില്‍ക്കാറില്ല.

സിനിമയില്‍ അഭിനയിക്കണമെന്ന് ചെറുപ്പം മുതലേ വലിയ ആഗ്രഹമായിരുന്നു. പക്ഷേ ഇതുവരെ അത് സംഭവിച്ചിട്ടില്ല, ഒരുപാട് ഓഫറുകള്‍ വരുന്നുണ്ട്. പക്ഷേ തുടക്കം നല്ലതായിരിക്കണമെന്ന് നിര്‍ബന്ധമുണ്ട്. നല്ല അവസരത്തിനായി കാത്തിരിക്കുകയാണ്” ദിയ പറയുന്നു.

Related posts

Leave a Comment