ദിയ കൃഷ്ണയുടെയും അശ്വിൻ ഗണേഷിന്റെയും വിവാഹത്തിനായി ആരാധകർ കാത്തിരിക്കുകയാണ്. സെപ്റ്റംബറിലാണ് ഇവരുടെ വിവാഹം. ഇപ്പോഴിതാ ദിയയും അശ്വിനും വിവാഹത്തിന് മുൻപുള്ള അവസാന ചോദ്യോത്തര സെക്ഷനുമായി യൂട്യൂബിൽ എത്തിയിരിക്കുകയാണ്.
വിവാഹ ശേഷം ദിയ അശ്വിൻ ഗണേഷിന്റെ അമ്മയുടെയും അച്ഛന്റെയും ഒപ്പം അവരുടെ വീട്ടിലായിരിക്കുമോ താമസം എന്ന് ഒരു ചോദ്യം വന്നിരുന്നു.
എന്നാൽ യൂട്യൂബ് ചാനലിലെ വ്ലോഗിൽ ദിയ കൃഷ്ണയും അശ്വിൻ ഗണേഷും വിശേഷങ്ങൾ പങ്കിടുന്നത് ഒരു പുതിയ സ്ഥലത്തു നിന്നുമാണ്. അതിന്റെ കൂടുതൽ വിശേഷങ്ങൾ ഒരു മാസം കഴിഞ്ഞ് മാത്രമേ പുറത്തുവിടൂ എന്നും ദിയ കൃഷ്ണ പറയുന്നുമുണ്ട്.
വാടകയ്ക്കെടുത്ത ആ വീടിന്റെ ലിവിംഗ് റൂമിലെ സോഫയിലാണ് ദിയയും അശ്വിനും ഇരിക്കുന്നത്. വിവാഹശേഷം സ്വതന്ത്രമായി, ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്ത് ദിയ കൃഷ്ണയും അശ്വിൻ ഗണേഷും ജീവിക്കാൻ ഉദ്ദേശിക്കുന്ന ഇടമാണോ ഇതെന്ന ആകാംഷയിലാണ് ആരാധകർ.
എന്നാൽ തങ്ങളുടെ വീട്ടുകാരെ ബുദ്ധിമുട്ടിക്കാതെ ദിയ കൃഷ്ണയും അശ്വിൻ ഗണേഷും കുടുംബം ആരംഭിക്കാൻ തയാറെടുക്കുന്ന സ്ഥലമാണിതെന്നും ആരാധകർ ഉറപ്പിച്ചു. പിന്നാലെ ദിയയുടെ ഈ തീരുമാനത്തെ അഭിനന്ദിച്ചുള്ള കമന്റായിരുന്നു വീഡിയോയ്ക്ക് വന്നതും.