ഒ​ന്നി​ച്ചു​ള്ള ആ​ദ്യ പ്ര​ണ​യ​ദി​നം: ആ​ഘോ​ഷ​ങ്ങ​ൾ ദു​ബാ​യി​ൽ തു​ട​ങ്ങി ദി​യ കൃ​ഷ്ണ; സ്വി​മ്മിം​ഗ് പൂ​ളി​ലെ റൊ​മാ​ന്‍റി​ക് ചി​ത്രം പ​ങ്കി​ട്ട് അ​ശ്വി​ൻ

വാ​ല​ന്‍റെ​ൻ​സ് ഡേ ​ആ​ഘോ​ഷി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് ക​മി​താ​ക്ക​ൾ. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ആ​ഘോ​ഷ​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ൾ വൈ​റ​ലാ​യി തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഇ​പ്പോ​ഴി​താ ന​ട​ൻ കൃ​ഷ്ണ​കു​മാ​റി​ന്‍റെ മ​ക​ൾ ദി​യ കൃ​ഷ്ണ​യു​ടെ വാ​ല​ന്‍റെ​ൻ​സ് ഡേ ​ആ​ഘോ​ഷ​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ളാ​ണ് വൈ​റ​ലാ​കു​ന്ന​ത്.

വാ​ല​ന്‍റെ​ൻ​സ് ഡേ​യ്ക്ക് മു​ന്നോ​ടി​യാ​യി കാ​മു​ക​നൊ​പ്പം ദി​യ ദു​ബാ​യി​ലെ​ത്തി ക​ഴി​ഞ്ഞു. അ​ശ്വി​നും ദി​യ​യും കു​റ​ച്ച് ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പാ​ണ് ത​ങ്ങ​ളു​ടെ പ്ര​ണ​യം പ​ര​സ്യ​പ്പെ​ടു​ത്തി​യ​ത്. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ദി​യ​യു​ടെ ഉ​റ്റ സു​ഹൃ​ത്താ​യ അ​ശ്വി​ന്‍ മോ​തി​രം അ​ണി​യി​ച്ച് പ്ര​പ്പോ​സ് ചെ​യ്യു​ന്ന വീ​ഡി​യോ ട്രെ​ൻ​ഡിം​ഗാ​യി​രു​ന്നു.

ഇ​പ്പോ​ഴി​താ ദു​ബാ​യി​ലെ​ത്തി​യ ശേ​ഷം ത​ങ്ങ​ളു​ടെ ആ​ദ്യ​ത്തെ റൊ​മാ​ന്‍റി​ക് ചി​ത്രം പ​ങ്കി​ട്ടി​രി​ക്കു​ക​യാ​ണ് അ​ശ്വി​ൻ. സ്വി​മ്മിം​ഗ് പൂ​ളി​ല്‍ ദി​യ​യ്‌​ക്കൊ​പ്പം റി​ലാ​ക്‌​സ് ചെ​യ്യു​ന്ന ഫോ​ട്ടോ​യാ​ണ് അ​ശ്വി​ന്‍ ഗ​ണേ​ഷ് പ​ങ്കി​ട്ടി​രി​ക്കു​ന്ന​ത്. ചി​ത്രം ഞൊ​ടി​യി​ട​യി​ൽ ത​ന്നെ വൈ​റ​ലാ​യി.

ദു​ബാ​യി​ലേ​ക്ക് പോ​കു​ന്ന​തി​ന് മു​മ്പ് ക​സ്റ്റ​മൈ​സ്ഡ് ആ​യി​ട്ടു​ള്ള മ​ഗും വൈ​നും ചു​വ​ന്ന റോ​സാ​പ്പൂ​ക്ക​ളും ക​പ്പി​ള്‍ ഫോ​ട്ടോ​യു​​മൊക്കെ ​അ​ട​ങ്ങി​യ ഒ​രു ഗി​ഫ്റ്റ് ഹാം​പ​ര്‍ ദി​യ അ​ശ്വി​ന് സ​ർ​പ്രൈ​സ് ആ​യി​ട്ട് സ​മ്മാ​നി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ വീ​ഡി​യോ​യും ഇ​രു​വ​രും സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ പ​ങ്കി​ട്ട.

അ​തേ​സ​മ​യം, പ്ര​ണ​യം പ​ര​സ്യ​പ്പെ​ടു​ത്തി​യ​ശേ​ഷം ഇ​രു​വ​രും ഒ​രു​മി​ച്ച് അ​ഭി​മു​ഖ​ങ്ങ​ളി​ലും പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നു. സോ​ഷ്യ​ല്‍​മീ​ഡി​യ വ​ഴി​യു​ള്ള നെ​ഗ​റ്റീ​വ് വി​മ​ര്‍​ശ​ന​ങ്ങ​ളെ ഞ​ങ്ങ​ളു​ടെ കു​ടും​ബം കാ​ര്യ​മാ​ക്കാ​റേ​യി​ല്ല​ന്നാ​ണ് ദി​യ പ​റ​ഞ്ഞ​ത്.

 

Related posts

Leave a Comment