ഡിസംബര്‍ പതിനെട്ട് ചൊവ്വാഴ്ച ബോളിവുഡ് താരങ്ങളുമായി മുംബൈയിലെ രാജ്ഭവനില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു കൂടിക്കാഴ്ച നടത്തിയിരുന്നു. സിനിമാ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി വിളിച്ചു ചേര്‍ത്ത യോഗമായിരുന്നു അത്.
എന്നാല്‍ വളരെ പ്രധാനപ്പെട്ട ഈ കൂടിക്കാഴ്ച വാര്‍ത്തകളില്‍ ഇടം പിടിച്ചത് മറ്റൊരു കാരണത്തിന്റെ പേരിലാണ്. സ്ത്രീകളുടെ അസാന്നിധ്യമാണ് സമ്മേളനത്തിന് ശേഷം ചര്‍ച്ചയായ ആ വിഷയം. ബോളിവുഡ് താരം ദിയ മിര്‍സയാണ് ഇക്കാര്യം പൊതുജനത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയത്.
സുപ്രധാന സമ്മേളനത്തില്‍ ഒരു സ്ത്രീ പോലും ഇല്ലാതിരുന്ന സംഭവം ചൂണ്ടിക്കാണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും ബോളിവുഡ് താരം അക്ഷയ് കുമാറിനും ദിയ ട്വീറ്റ് അയക്കുകയും ചെയ്തു. മനോഹരമായിരിക്കുന്നു. എന്തുകൊണ്ടാണ് ഈ മീറ്റിംഗില്‍ ഒരു സ്ത്രീ പോലുമില്ലാത്തത് എന്ന് വിശദീകരിക്കാമോ എന്നായിരുന്നു അക്ഷയ്കുമാറിനോടുള്ള ദിയയുടെ ചോദ്യം.
ചര്‍ച്ചയുടെ ചിത്രങ്ങള്‍ പുറത്ത് വന്നതോടെ വലിയ വിവാദങ്ങള്‍ക്കാണ് വഴി തുറന്നിരിക്കുന്നത്. എന്ത് കൊണ്ടാണ് ഇത്തരം ചര്‍ച്ചയില്‍ ഒരു സ്ത്രീയെ പോലും ഉള്‍പ്പെടുത്തിയില്ലെന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും ഉയര്‍ന്നു വരുന്നത്.
നിര്‍മാതാക്കളായ റിതേഷ് സിദ്വാനി, കരണ്‍ ജോഹര്‍, രാകേഷ് റോഷന്, റോണി സ്ക്രൂീവാല, പ്രസൂണ്‍ ജോഷി, സി.ബി.എഫ്.സി ചെയര്മാന് സിദ്ധാര്‍ഥ് റോയ് കപൂര്‍, അക്ഷയ് കുമാര്‍,അജയ് ദേവ്ഗണ് തുടങ്ങിയവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
Heartfelt thank you to the honorable Prime Minister @narendramodi ji for taking out time to hear us at length, discuss issues pertaining to our industry and assuring positive consideration of suggestions. pic.twitter.com/ShGfr0Jlvu
— Akshay Kumar (@akshaykumar) December 18, 2018
Had an extensive and fruitful interaction with a delegation from the film and entertainment industry.
The delegation spoke about the strides being made by the film and entertainment industry, and gave valuable inputs relating to GST for their sector. https://t.co/ulQMtxTJQj pic.twitter.com/n4Dn38EJLr
— Narendra Modi (@narendramodi) December 18, 2018