മലയാളത്തിലെ യുവനടന്മാരില് പ്രമുഖനാണ് ദുല്‍ഖര്‍ സല്മാന്. മമ്മൂട്ടിയുടെ മകന് എന്ന ലേബല്‍ ആവശ്യമില്ലാതെ സ്വന്തം കഠിനാധ്വാനത്തിലൂടെ തിളങ്ങുന്ന താരമാണ് ഇദ്ദേഹം.
മലയാളത്തില്‍ മാത്രമല്ല, തമിഴിലും ബോളിവുഡിലും ദുല്‍ഖര്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ നടന് ദുല്‍ഖര്‍ സല്‍മാനെ വിമര്‍ശിച്ച് രംഗത്തെയിരിക്കുകയാണ് മുന്‍ ബിഗ് ബോസ് താരം ദിയ സന.
ദിയ സനയുടെ തുറന്നു പറച്ചിലുകളും അഭിപ്രായപ്രകടനങ്ങളും പലപ്പോഴും വിവാദമാകാറുണ്ടെന്നത് വസ്തുതയാണെന്നിരിക്കെ ഇപ്പോള്‍ ദുല്‍ഖര്‍ സല്‍മാനെതിരേ രംഗത്തെത്തിയിരിക്കുകയാണ് താരം.
വലിയൊരു ആള്‍ക്കൂട്ടത്തിനിടെ നടന് ദുല്‍ഖറിനൊപ്പം ഒരു ആരാധകന് സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതും മറ്റൊരാള്‍ വന്ന് തള്ളുന്നതുമായ ഒരു വീഡിയോ പ്രചരിച്ചിരുന്നു.
ഇയാള്‍ സെല്‍ഫിയെടുക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞതോടെ ദുല്‍ഖര്‍ പെട്ടെന്ന് തന്നെ മൊബൈലിനു മുന്നില്‍ നില്‍ക്കുന്നുണ്ട്.
എന്നാല്‍ അതിനിടെ മറ്റൊരാള്‍ വന്ന് ഫോട്ടോ എടുക്കാന്‍ വന്ന ആളിനെ നെഞ്ചത്ത് പിടിച്ച് ഉന്തുന്നുന്നത് വീഡിയോയില്‍ കാണാം.
”ഇത് കണ്ട് ദുല്‍ഖര്‍ ഉള്‍പ്പെടെ ഒരുപാട് മനുഷ്യര്‍ അവിടെ ഉണ്ടായിരുന്നു… യാതൊരു പരിഗണനയും നല്‍കാതെ സെലിബ്രട്ടി സ്റ്റാറ്റസുകള്‍ ഇത്രക്കും മനുഷ്യത്വമില്ലാതെ കാണിക്കുന്നതിനോട് വിയോജിപ്പ് തന്നെയാണ്.” ദിയ സന പറയുന്നു.
ഇങ്ങനെയൊരു സംഭവം തൊട്ടുമുന്നില്‍ നടന്നിട്ടും ദുല്‍ഖര്‍ പ്രതികരിച്ചില്ല. ”ഇത് ഒരു ദുല്‍ഖറിന്റെ മാത്രം പ്രശ്നമല്ല.. പല ആര്‍ട്ടിസ്റ്റുകളും അവര്‍ തന്നെ സെല്‍ഫി എടുക്കാന്‍ വരുന്നവരെ അറ്റാക് ചെയ്യുന്നത് കണ്ടിട്ടുണ്ട്… ഇവിടെ ആര്‍ട്ടിസ്റ്റുകള്‍ അഹങ്കാരം കാണിക്കുന്നതും മാനേഴ്സ് ഇല്ലാതെ അവരുടെ സമ്മതമില്ലാതെ അവരുടെ കൂടെ ഫോട്ടോ എടുത്ത് ബുദ്ധിമുട്ടുണ്ടാക്കുന്നതും തെറ്റാണ്… ‘ ദിയ സന വീഡിയോ പങ്കുവെച്ചുകൊണ്ട് പറയുന്നു.