താൻ വിവാഹമോചിതയാകാൻ പോകുന്നുവെന്ന് ബോളിവുഡ് നടി ദിയ മിർസ. സാമൂഹ്യമാധ്യമത്തിലൂടെയാണ് ദിയ ഈ വിവരം അറിയിച്ചത്. പരസ്പര സമ്മതത്തോടെയാണ് താനും ഭർത്താവ് സഹിൽ സംഘയും പിരിയാൻ തീരുമാനിച്ചതെന്ന് ദിയ പറയുന്നു.
എന്നാൽ വിവാഹമോചനത്തിനുശേഷവും തങ്ങൾ നല്ല ചങ്ങാതിമാരായി തുടരുമെന്നും ദിയ പറയുന്നു. 2014ലാണ് ദിയ മിര്‍സയും സഹില്‍ സംഘയും വിവാഹിതരാകുന്നത്. മാധ്യമങ്ങൾ തങ്ങൾക്കു നൽകുന്ന പിന്തുണ തുടർന്നും പ്രതീക്ഷിക്കുന്നുവെന്നും തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും ദിയ സോഷ്യൽ മീഡിയയിൽ കുറിച്ചു. ഈ വിഷയവുമായി ബന്ധപ്പെട്ട് ഇനിയൊരു പ്രതികരണം ഉണ്ടാകില്ലെന്നും ദിയ പറയുന്നു.