തൊടുപുഴ: കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കെ ഇടുക്കിയിൽ തദ്ദേശ തെരഞ്ഞെടുപ്പിലെ എൽഡിഎഫ് വിജയം ആഘോഷിക്കാനായി ഡിജെ പാർട്ടി സംഘടിപ്പിച്ച് ഡിവൈഎഫ്ഐ. ഇടുക്കി ഉടുന്പന്നൂരിലാണ് ഡിവൈഎഫ്ഐ ഡിജെ പാർട്ടി സംഘടിപ്പിച്ചത്.
കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ഡിവൈഎഫ്ഐ സംഘടിപ്പിച്ച പാർട്ടിയിൽ അഞ്ഞൂറോളം പേരാണ് പങ്കെടുത്തത്. ഇതിന്റെ ദൃശ്യങ്ങൾ ലൈവായി ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചിരുന്നു.
അതേസമയം ആൾക്കൂട്ടം നിയന്ത്രിക്കാൻ പോലീസ് ഇടപെട്ടില്ലെന്നും പരാതിയുണ്ട്.