തിരുവനന്തപുരം: ഈഞ്ചയ്ക്കലിലെ ബാർ ഹോട്ടലിനുള്ളിൽ ഗുണ്ടാ സംഘങ്ങൾ ഏറ്റുമുട്ടിയ സംഭവത്തിന് വഴി വച്ചത് ഡിജെ പാർട്ടി നടത്തുന്നതുമായി ബന്ധപ്പെട്ട തർക്കം.സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ക്രിസ്മസ് – ന്യൂ ഇയർ ഡിജെ പാർട്ടി നടത്തുന്ന ഹോട്ടൽ ഉടമകൾക്ക് കർശന നിർദേശങ്ങളും മുന്നറിയിപ്പുമായി പോലീസ് നോട്ടീസ് നൽകി.
ക്രിമിനൽ കേസിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് ഡിജെ നടത്താൻ അവസരം നൽകുന്ന സാഹചര്യം ഉണ്ട ായാൽ ഹോട്ടൽ ഉടമയ്ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നാണ് പോലീസിന്റെ മുന്നറിയിപ്പ്. കൂടാതെ ലഹരി ഉപയോഗവും അക്രമവും ഉണ്ട ായാലും ഹോട്ടൽ ഉടമ നിയമ നടപടികൾ നേരിടേണ്ട ി വരുമെന്നാണ് ഡിസിപിയുടെ മുന്നറിയിപ്പ്.
ഈഞ്ചയ്ക്കലിലെ ബാർ ഹോട്ടലിൽ ഡിജെ പാർട്ടി നടത്താൻ ഓം പ്രകാശിന്റെ കൂട്ടാളി നിധിനും എയർപോർട്ട് സാജന്റെ മകൻ ഡാനിയും തമ്മിൽ മത്സരം നടന്നു. ഡിജെ നടത്താനുള്ള അനുമതി ഡാനിക്ക് ലഭിച്ചിരുന്നു.ഇതിലുള്ള വിരോധത്തിൽ ഓം പ്രകാശും സുഹൃത്ത് നിധിൻ ഉൾപ്പെടെയുള്ളവർ ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിൽ ഈഞ്ചയ്ക്കലിലെ ഹോട്ടലിലെത്തി.
ഇതറിഞ്ഞ് എയർപോർട്ട് സാജനും സംഘവും ഹോട്ടലിലെത്തി. ഇരുകുട്ടരും തമ്മിലുള്ള വാക്കേറ്റം സംഘർഷത്തിൽ കലാശിക്കുകയായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇരു സംഘങ്ങളെയും പോലീസ് അറസ്റ്റ് ചെയ്തെങ്കിലും ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.
നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം തലസ്ഥാനത്ത് ഗുണ്ട ാ സംഘങ്ങൾ ഏറ്റുമുട്ടുന്നത് നഗരവാസികളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ഗുണ്ട ാ സംഘങ്ങളുടെ ആക്രമണങ്ങളെ ചെറുക്കാൻ പോലീസിനും സാധിക്കാത്തത് വിമർശനങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഇടയാക്കിയിരിക്കുകയാണ്.