55 ലക്ഷം രൂപ വിലമതിക്കുന്ന മയക്കുമരുന്ന് കൈവശം വെച്ച ഡി ജെ ഗോവയിൽ അറസ്റ്റിൽ; പിടിയിലായത് ഇറ്റാലിയൻ സ്വദേശി

ഇ​റ്റാ​ലി​യ​ൻ ഡി​സ്‌​ക് ജോ​ക്കി​യുടെ (ഡി​ജെ) വാ​ട​ക​മു​റി​യി​ൽ നി​ന്ന് 55 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന മ​യ​ക്കു​മ​രു​ന്ന് ക​ണ്ടെ​ത്തി. നോ​ർ​ത്ത് ഗോ​വ ജി​ല്ല​യി​ലെ അ​സ​ഗാ​വോ ഗ്രാ​മ​ത്തി​ലാ​ണ് ഇ​യാ​ൾ താ​മ​സി​ക്കു​ന്ന​ത്. 

ഡി​ജെ ബോ​ബി​ൾ​ഹെ​ഡ് എ​ന്ന സ്റ്റേ​ജ് നാ​മ​ത്തി​ൽ അ​റി​യ​പ്പെ​ടു​ന്ന മൈ​ക്ക​ൽ ലോ​റ​ൻ​സ് സ്റ്റെ​ഫെ​നോ​നി​യെ  ഞാ​യ​റാ​ഴ്ച അ​റ​സ്റ്റ് ചെ​യ്ത​താ​യി പോ​ലീ​സ് സൂ​പ്ര​ണ്ട് (ആ​ന്‍റി നാ​ർ​ക്കോ​ട്ടി​ക് സെ​ൽ) ബോ​സ്യൂ​ട്ട് സി​ൽ​വ പ​റ​ഞ്ഞു.

നോ​ർ​ത്ത് ഗോ​വ​യു​ടെ തീ​ര​പ്ര​ദേ​ശ​ത്തെ വി​വി​ധ നി​ശാ​ക്ല​ബ്ബു​ക​ളി​ൽ സ്റ്റെ​ഫെ​നോ​ണി പ്ര​ക​ട​നം ന​ട​ത്തി​യി​രു​ന്നു. ഡി​ജെ താ​മ​സി​ച്ചി​രു​ന്ന മു​റി​യി​ൽ നി​ന്ന് 55 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന മ​യ​ക്കു​മ​രു​ന്നാണ് പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തത്.

സെ​പ്തം​ബ​ർ 2, സെ​പ്റ്റം​ബ​ർ 3 തീ​യ​തി​ക​ളി​ൽ ര​ണ്ട് ഹൈ-​പ്രൊ​ഫൈ​ൽ ഷോ​ക​ളി​ൽ സ്റ്റെ​ഫെ​നോ​ണി അ​വ​ത​രി​പ്പി​ക്കേ​ണ്ട​താ​യി​രു​ന്നു.

പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ, ഈ ​ര​ണ്ട് പ​രി​പാ​ടി​ക​ളി​ലും ഡി​ജെ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താനായിരുന്നു പ​ദ്ധ​തി​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഡി​ജെ ര​ണ്ട് പാ​ർ​ട്ടി​ക​ളി​ലാ​യാ​ണ് അ​വ​ത​രി​പ്പി​ക്കേ​ണ്ടി​യി​രു​ന്ന​ത്. 

 

Related posts

Leave a Comment