സ്ഥിരം പരിപാടിയാ സാറേ..! യുവതിയെ ഫോണില്‍ വിളിച്ച് അപമാനിച്ചു; കോടതി ഉത്തരവ് ലംഘിച്ചു ഭാര്യയെ ദേഹോപദ്രവമേല്‍പ്പിച്ചു; യുവാവ് പിടിയില്‍

വി​ഴി​ഞ്ഞം: യു​വ​തി​യെ ഫോ​ണി​ൽ വി​ളി​ച്ച് അ​പ​മാ​നി​ച്ച​ കേസി​ലും കോ​ട​തി​ ഉത്ത​ര​വ് ലം​ഘി​ച്ചു ഭാ​ര്യ​യെ ദേ​ഹോ​പ​ദ്ര​വ​മേ​ൽ​പ്പി​ച്ച കേ​സി​ലും ഒ​ളി​വി​ൽ പോ​യ ഓ​ട്ടോ​ഡ്രൈ​വ​റെ വി​ഴി​ഞ്ഞം പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.

പു​ളു​ങ്കു​ടി താ​ന്നി​നി​ന്ന ച​രു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ ജ​യ​ൻ (45) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ൾ സ​മാ​ന​മാ​യ രീ​തി​യി​ൽ സ്ത്രീക​ളെ ശ​ല്യം ചെ​യ്തി​രു​ന്ന​താ​യി നാ​ട്ടു​കാ​രി​ൽനി​ന്നും അ​റി​യാ​ൻ ക​ഴി​ഞ്ഞ​താ​യും പോ​ലീ​സ് പ​റ​യു​ന്നു.

സം​ഭ​വ​ത്തി​നുശേ​ഷം ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി​യെ​ക്കു​റി​ച്ചു​ള്ള ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ഴി​ഞ്ഞം എ​സ്എെ എ​ൻ. ഷി​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്എെമാ​രാ​യ ഗോ​പ​കു​മാ​ർ, ദീ​പു, സി​വി​ൽ പൊ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ നി​ജി​ത്, ജോ​സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് അ​റ​സ്റ്റു​ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻഡു ചെ​യ്തു.

Related posts