ചങ്ങനാശേരി: യുവാവിനെ കൊലപ്പെടുത്തി വീടിനോടു ചേര്‍ന്നുള്ള ഷെഡ്ഡിന്റെ അടിത്തറ മാന്തി മറവുചെയ്ത കേസിലെ മൂന്നു പ്രതികള്‍കൂടി ചങ്ങനാശേരി പോലീസിന്റെ പിടിയിലായി.
ചങ്ങനാശേരി എസി റോഡില്‍ പൂവം കടത്ത് ഭാഗത്ത് മുത്തുകുമാര്‍ എന്നയാള്‍ വാടകയ്ക്കെടുത്തു താമസിച്ചിരുന്ന വീടിനുള്ളില്‍ വച്ച് ആലപ്പുഴ സൗത്ത് ആര്യാട് ഭാഗത്ത് കിഴക്കേവെളിയില്‍ വീട്ടില്‍ ബിന്ദുമോന് (45) കൊല ചെയ്യപ്പെട്ട കേസിലെ പ്രതികളാണ് അറസ്റ്റിലായത്.
കേസിലെ രണ്ടും മൂന്നും പ്രതികളായ വിജയപുരം ചെമ്മരപ്പള്ളി പുളിമൂട്ടില്‍ വീട്ടില്‍ വിപിന്‍ ബൈജു (24), വിജയപുരം ചെമ്മരപ്പള്ളി പരുത്തൂപ്പറമ്പില്‍ വീട്ടില്‍ ബിനോയി മാത്യു (27) എന്നിവരെ കോയമ്പത്തൂരില്‍ നിന്നും നാലാംപ്രതി വിജയപുരം ചെമ്മരപ്പള്ളി പൂശാലില്‍ വീട്ടില്‍ വരുണ്‍.ജെ.സണ്ണി (29)യെ കോട്ടയത്തു നിന്നും ആണ് അറസ്റ്റ് ചെയ്തതത്.
കേസിലെ മുഖ്യപ്രതിയും ആസൂത്രകനുമായ മുത്തുകുമാറി(55)നെ നേരത്തെ പിടികൂടിയിരുന്നു.
കൊല്ലപ്പെട്ട ബിന്ദുമോനും ഒന്നാം പ്രതി മുത്തുകുമാറിന്റെ ഭാര്യയും തമ്മില്‍ വഴിവിട്ട ബന്ധമുണ്ടെന്നുളള സംശയത്തെ തുടര്‍ന്ന് വിരോധത്തിലായ മുത്തുകുമാര്‍ നാളുകളായി ബിന്ദുമോനെ കൊലപ്പെടുത്തുന്നതിനുളള ആസൂത്രണത്തിലായിരുന്നു.
കഴിഞ്ഞ 26ന് ബിന്ദുമോനെ വിളച്ചു വരുത്തിയ പ്രതികള്‍ ഒന്നിച്ചരുന്ന് മദ്യപിച്ച ശേഷം ബിന്ദുമോനുമായി വഴക്കുണ്ടാക്കുകയും തുടര്‍ന്ന് അതിക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പടുത്തിയെന്നുമാണ് പ്രതികള്‍ പോലീസിനു നല്കിയ മൊഴിയില്‍ പറയുന്നത്.
പോസ്റുമോര്‍ട്ടം പരിശോധനയില്‍ ബിന്ദുമോന്റെ വാരിയെല്ലുകള്‍ ഒടിഞ്ഞ് ആന്തരിക രക്തസ്രാവം ഉണ്ടായിട്ടുളളതായും കഴുത്ത് ഞെരിച്ച് പ്രതികള്‍ മരണം ഉറപ്പാക്കിയതായും തെളിഞ്ഞതായി പോലീസ് പറഞ്ഞു.
ബിന്ദുമോനെ കൊലപ്പെടുത്തി കുഴിച്ചിട്ടശേഷം കോണ്‍ക്രീറ്റ് ചെയ്തു മൂടിയ ഭാഗം കഴിഞ്ഞ ഒന്നിന് പൊളിച്ച് മൃതദേഹം പുറത്തെടുത്തെടുത്തിരുന്നു.
പ്രതികളെ സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. പ്രഥമ ദൃഷ്ട്യാ കൊലപാതകമെന്നു സംശയിച്ച കേസിലേക്ക് കോട്ടയം ജില്ലാ പോലീസ് ചീഫ് കെ.കാര്‍ത്തികിന്റെ നിര്‍ദ്ദേശാനുസരണം ചങ്ങനാശേരി ഡിവൈഎസ്പി ഇ.എ സില്കുമാറിന്റെ നേതൃത്വത്തില്‍ ചങ്ങനാശേരി പോലീസ് സ്റ്റേഷന് എസ്എച്ച്ഒ റിച്ചാര്‍ഡ് വര്‍ഗീസ്,
കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷന് എസ്എച്ച്ഒ ശ്രീജിത്ത്, ചിങ്ങവനം എസ്എച്ച്ഒ ജിജു റ്റി.ആര് എന്നിവരെ ഉള്‍പ്പെടുത്തി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷണം നടത്തിയത്.