പിറന്നാൾ ദിനത്തിൽ പ്രിയപ്പെട്ടവർക്ക് സമ്മാനങ്ങൾ കൊടുക്കുന്നത് സാധാരണ നടക്കുന്ന സംഭവമാണ്. എന്നാൽ ഒരു മകൻ തന്റെ അച്ഛന് നൽകിയ പിറന്നാൾ സമ്മാനത്തെ കുറിച്ചുള്ള വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
എന്തായിരിക്കും ആ പിറന്നാൾ സമ്മാനമല്ലെ…ഡിഎൻഎ കിറ്റ് ആണ് മകൻ അച്ഛന് നൽകിയിരിക്കുന്നത്. തനിക്ക്17 വയസ്സുള്ളപ്പോഴാണ് തന്റെ അമ്മയ്ക്ക് അൽഷിമേഴ്സ് ഉണ്ടെന്ന് കണ്ടെത്തുന്നത്. ഒടുവിൽ 2017 -ൽ അതിന്റെ സങ്കീർണതകൾ അമ്മയെ കീഴടക്കി. തന്റെ മാതാപിതാക്കൾക്ക് സുന്ദരമായ നീലക്കണ്ണുകളായിരുന്നു. എന്നാൽ, തനിക്ക് തവിട്ടുനിറമുള്ള കണ്ണുകളാണ്. അതെന്തുകൊണ്ടാണ് എന്നറിയാനുള്ള കൗതുകം എപ്പോഴും തനിക്കുണ്ടായിരുന്നെന്ന് മകൻ പറയുന്നു.
ഈ നിഗൂഢത കണ്ടുപിടിക്കാൻ മകൻ തീരുമാനിച്ചിറങ്ങി. അങ്ങനെയാണ് അച്ഛനും തനിക്കും പിറന്നാൾ സമ്മാനമായി ഡിഎൻഎ കിറ്റ് വാങ്ങിയത്. ആ പരിശോധനയിലൂടെ വളരെ ഞെട്ടിക്കുന്ന സത്യമാണ് യുവാവ് തിരിച്ചറിഞ്ഞത്. തന്റെ അച്ഛനുമായി തനിക്ക് ഒരു ബന്ധവുമില്ല എന്നതായിരുന്നു അത്. അച്ഛനുമായി മാത്രമല്ല, കഴിഞ്ഞ നാല് തലമുറകളുമായി തനിക്കൊരു ബന്ധമില്ല എന്നും യുവാവിന് മനസിലായി.
എന്നാൽ ഈ സത്യം യുവാവിനെ തളർത്തി കളഞ്ഞു. ഉടനെ തന്നെ അയാൾ തന്റെ അച്ഛനെ വിളിച്ചു. താൻ തകർന്നു പോയി എന്ന് പറഞ്ഞു. എന്നാൽ, യുവാവിനോട് അച്ഛൻ പറഞ്ഞത് ഒരു അനിഷ്ടസംഭവവും നടന്നിട്ടില്ല എന്നാണ്.