തിരുവനന്തപുരം: പേട്ടയിൽനിന്ന് തട്ടിക്കൊണ്ടുപോയ രണ്ടുവയസുകാരി നാടോടിബാലികയെ മാതാപിതാക്കൾക്ക് തിരികെ നൽകും.
കുട്ടിയുടെ ഡിഎൻഎ ഫലം പോലീസിന് ലഭിച്ചു. കുട്ടി ബിഹാർ സ്വദേശികളുടേത് തന്നെയെന്ന് വ്യക്തമായതിനു പിന്നാലെയാണ് കുട്ടിയെ തിരികെ നൽകാൻ തീരുമാനിച്ചത്.
മാതാപിതാക്കളുടെ മൊഴിയിൽ വൈരുധ്യം തോന്നിയതിനെ തുടർന്നാണ് പോലീസ് ഡിഎൻഎ പരിശോധന നടത്തിയത്.
പരിശോധനാ ഭലം ലഭിക്കുംവരേ സിഡബ്ല്യുസിയുടെ സംരക്ഷണയിലാണ് രണ്ടു വയസുകാരിയും സഹോദരങ്ങളും കഴിയുന്നത്. കുട്ടിയെ കൈമാറുന്നതിനായി വിട്ടുനൽകണമെന്നാവശ്യപ്പെട്ട് സിഡബ്ല്യൂസിക്ക് പോലീസ് കത്തു നൽകി.
പ്രതിയെ പിടികൂടിയ സാഹചര്യത്തിലാണ് പോലീസ് കത്തു നൽകിയത്. തിരുവനന്തപുരം നാവായിക്കുളം സ്വദേശിയായ പ്രതി ഹസൻ ഞായറാഴ്ച രാവിലെ കൊല്ലത്ത് നിന്നാണ് പിടിയിലായത്. ഇയാൾ പോക്സോ കേസ് പ്രതിയാണ്.