കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച നവജാതശിശു മരിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചനകളില്ലാത്തതാണ് പോലീസിനെ കുഴയ്ക്കുന്നത്. ഈ സാഹചര്യത്തില്‍ സംശയിക്കുന്നവരുടെ ഡിഎന്‍എ ടെസ്റ്റ് നടത്താനാണ് തീരുമാനം.
കഴിഞ്ഞ അഞ്ചിനാണ് രണ്ടുദിവസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടി പിന്നീട് മരിച്ചു. കുഞ്ഞ് മരിച്ച സംഭവത്തില്‍ നരഹത്യക്കാണ് പോലീസ് കേസ് രജിസറ്റര്‍ ചെയ്തത്.
മൊബൈല്‍ ഫോണ്‍ ടവര്‍ വിവരങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം മുന്നോട്ട് പോകുന്നത്. ആദ്യ ഘട്ടത്തില്‍ എട്ട് പേരുടെ ഡിഎന്‍എ പരിശോധിക്കും. ഇതിനുള്ള അനുമതി ഇവരില്‍ നിന്ന് അന്വേഷണ സംഘം ഉടന്‍ തേടും.