ശ്രദ്ധിക്കുക! ഇത്തരം ഫോണ്‍കോളുകള്‍ ഉടന്‍ തന്നെ കട്ട് ചെയ്യണം; കാരണം…

fraud-600ചില പ്രത്യേക നമ്പരുകളില്‍ നി്ന്നുള്ള ഫോണ്‍ കോളുകള്‍ അറ്റന്‍ഡ് ചെയ്യാന്‍ ശ്രമിക്കരുതെന്ന്  സൈബര്‍ സുരക്ഷാ വിദഗ്ധരുടെ മുന്നറിയിപ്പ്. അപരിചിതമായ നമ്പറില്‍ നിന്നും നിങ്ങള്‍ കേള്‍ക്കുന്നുണ്ടോയെന്ന ചോദ്യം കേട്ടാലുടന്‍ ഫോണ്‍ കട്ട് ചെയ്യണമെന്നാണ് സൈബര്‍ സുരക്ഷാ വിദഗ്ധരുടെ പുതിയ മുന്നറിയിപ്പ്. അമേരിക്കയാണ് ഈ തട്ടിപ്പിന്റെ പ്രഭവകേന്ദ്രം. ബ്രിട്ടന്‍ അടക്കുമുള്ള യൂറോപ്യന്‍ രാജ്യങ്ങളിലും തട്ടിപ്പ് വ്യപകമായിരിക്കുകയാണ്. പ്രാദേശിക നമ്പറില്‍ നിന്നുള്ള ഫോണ്‍കോളാണ് ആദ്യം തട്ടിപ്പിന്റെ ഭാഗമായി ലഭിക്കുക. ഈ കോള്‍ എടുത്തു കഴിഞ്ഞാല്‍ മറുതലയ്ക്കലുള്ളവര്‍ സ്വയം പരിചയപ്പെടുത്തും. പേരും ജോലി ചെയ്യുന്ന സ്ഥാപനവും അടക്കം പറഞ്ഞായിരിക്കും പരിചയപ്പെടുത്തല്‍. ഇതിന് ശേഷം നിങ്ങള്‍ക്ക് കേള്‍ക്കുന്നുണ്ടോ എന്ന് ആവര്‍ത്തിച്ച് ചോദിക്കും. ‘യെസ്’ എന്ന് പറഞ്ഞാല്‍ ഉടന്‍ ഫോണ്‍ കട്ടാവും.

ഇതു കൊണ്ടെങ്ങനെ ത്ട്ടിപ്പു നടത്തുമെന്ന ചോദ്യത്തിനുത്തരമാണ് അടുത്തത്. റിക്കാര്‍ഡ് ചെയ്യുന്ന ‘യെസ്’ ശബ്ദം എഡിറ്റ് ചെയ്ത് ന്ിരവധി  സാധനങ്ങള്‍ വാങ്ങുന്നതിനുള്ള അനുമതിയുടെ രൂപത്തിലേക്കു മാറ്റുന്നു. യാതൊരു ആവശ്യവുമില്ലാത്ത സാധനങ്ങള്‍ക്കായി വലിയ തുക നല്‍കേണ്ടി വരുന്നതിനെതിരെ പ്രതികരിച്ചാല്‍ ഈ ശബ്ദരേഖയാണ് തട്ടിപ്പുകാര്‍ തെളിവായി കേള്‍പ്പിക്കുക. കൂടുതല്‍ തര്‍ക്കത്തിന് നിന്നാല്‍ നിയമപരമായി നീങ്ങുമെന്ന് പോലും ഇവര്‍ ഭീഷണിപ്പെടുത്തും. അമേരിക്കയില്‍ കഴിഞ്ഞ മാസത്തിലാണ് ‘യെസ്’ ഫോണ്‍ തട്ടിപ്പ് ആദ്യമായി റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്. ചില ഓണ്‍ലൈന്‍ ഷോപ്പിംങ് സൈറ്റുകള്‍ ഫോണ്‍ വഴി ഇടപാടുകള്‍ ഉറപ്പിക്കുന്നത് ഇങ്ങനെയാണ് . ഈ രീതിയെയാണ്  തട്ടിപ്പുകാര്‍ ദുരുപയോഗം ചെയ്യുന്നത്. ഫ്‌ളോറിഡ, പെന്‍സില്‍വാനിയ ഉള്‍പ്പെടെയുള്ള പത്തോളം അമേരിക്കന്‍ നഗരങ്ങളില്‍ ഇതിനകം തട്ടിപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു.

Related posts