തിരുവനന്തപുരം: സംസ്ഥാനത്ത് ആരോഗ്യവകുപ്പിൽ കൂട്ടപ്പിരിച്ചുവിടൽ. 385 ഡോക്ടര്‍മാരെയും 47 ജീവനക്കാരെയും ഒഴിവാക്കാനാണ് തീരുമാനം. വർഷങ്ങളോളം അനധികൃതമായി സർവീസിൽ നിന്നും വിട്ടു നിന്ന ഡോക്ടർമാരെയും ജീവനക്കാരെയുമാണ് പിരിച്ചുവിടുന്നത്.
അനധികൃതമായി ജോലിക്കു ഹാജരാകാത്ത ആരോഗ്യ വകുപ്പിലെ ജീവനക്കാരെ കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കുന്നതിനും കര്‍ശനമായ അച്ചടക്ക നടപടി സ്വീകരിക്കുന്നതിനും വകുപ്പിനു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു.