ചി​കി​ത്സാ മേ​ഖ​ല​യി​ൽ പ​ണ​ക്കൊ​തി, പാവപ്പെട്ടവന് ചികിത്‌സ നഷ്ടപ്പെടുന്നു; ജാ​ഗ്ര​ത വേ​ണമെന്ന മു​ന്ന​റി​യി​പ്പു​മാ​യി ഹൈ​ക്കോ​ട​തി

കൊ​ച്ചി: ആ​രോ​ഗ്യ ചി​കി​ത്സാ മേ​ഖ​ല​യി​ലെ പ​ണ​ക്കൊ​തി​ക്കെ​തി​രേ ജാ​ഗ്ര​ത വേ​ണ​മെ​ന്നും മ​റ്റു തൊ​ഴി​ൽ മേ​ഖ​ല​ക​ളെ​പ്പോ​ലെ ഇ​തും ഉ​പ​ഭോ​ക്തൃ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മാ​റു​ക​യാ​ണെ​ന്നും ഹൈ​ക്കോ​ട​തി.

മെ​ഡി​ക്ക​ൽ സ​ർ​വീ​സി​ലു​ള്ള ഡോ​ക്ട​മാ​ർ സാ​ന്പ​ത്തി​ക​നേ​ട്ട​മു​ള്ള പ​ദ​വി​ക​ളും മെ​ച്ച​പ്പെ​ട്ട മേ​ച്ചി​ൽ​പു​റ​ങ്ങ​ളും തേ​ടി സ്വ​കാ​ര്യ മേ​ഖ​ല​യി​ലേ​ക്കും വി​ദേ​ശ​ങ്ങ​ളി​ലേ​ക്കും ചേ​ക്കേ​റു​ന്പോ​ൾ പാ​വ​പ്പെ​ട്ട​വ​ന് മി​ക​ച്ച ചി​കി​ത്സ ന​ഷ്ട​പ്പെ​ടു​ക​യാ​ണെ​ന്നും അ​ന്യാ​യ​മാ​യി അ​വ​ധി​യി​ൽ തു​ട​രു​ന്ന 75 ലേ​റെ ഡോ​ക്ട​ർ​മാ​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കു​ന്ന​തു സ​ർ​ക്കാ​ർ പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണെ​ന്നും ഹൈ​ക്കോ​ട​തി പ​റ​ഞ്ഞു.

അ​ന​ധി​കൃ​ത അ​വ​ധി​യെ​ടു​ത്തെ​ന്ന പേ​രി​ൽ സ​ർ​വീ​സി​ൽ​നി​ന്നു പി​രി​ച്ചു​വി​ട്ട കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഓ​ർ​ത്തോ​പീ​ഡി​ക് വി​ഭാ​ഗം അ​സോ. പ്ര​ഫ. പി. ​ഗോ​പി​നാ​ഥ​നെ തി​രി​ച്ചെ​ടു​ക്കാ​ൻ കേ​ര​ള അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ട്രൈ​ബ്യൂ​ണ​ൽ ഉ​ത്ത​ര​വി​ട്ട​തി​നെ​തി​രേ സ​ർ​ക്കാ​ർ ന​ൽ​കി​യ അ​പ്പീ​ൽ ഉ​ൾ​പ്പെ​ടെ പ​രി​ഗ​ണി​ച്ചാ​ണു ഡി​വി​ഷ​ൻ ബെ​ഞ്ച് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

2010 ഫെ​ബ്രു​വ​രി 20 മു​ത​ൽ അ​ന്യാ​യ​മാ​യി അ​വ​ധി​യി​ലാ​ണെ​ന്നു വി​ല​യി​രു​ത്തി​യാ​ണ് ഡോ. ​ഗോ​പി​നാ​ഥ​നെ പി​രി​ച്ചു​വി​ട്ട​ത്. അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ട്രൈ​ബ്യൂ​ണ​ൽ ഡോ​ക്ട​റെ തി​രി​ച്ചെ​ടു​ക്കാ​ൻ ഉ​ത്ത​ര​വി​ട്ടു. കി​ട​പ്പി​ലാ​ണെ​ന്നു പ​റ​ഞ്ഞ സ​മ​യ​ത്തു ഡോ​ക്ട​ർ അ​മേ​രി​ക്ക​യി​ലേ​ക്കു പോ​കാ​ൻ വീ​സ തേ​ടി​യി​രു​ന്നെ​ന്നും വി​ദേ​ശ​ത്തേ​ക്ക് ഉ​പ​രി​പ​ഠ​ന​ത്തി​നു പോ​കാ​ൻ അ​നു​മ​തി തേ​ടി​യി​രു​ന്നെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണു സ​ർ​ക്കാ​ർ അ​പ്പീ​ൽ ന​ൽ​കി​യ​ത്.

Related posts