കണ്ണൂരിലെ ഡോക്ടർമാരുടെ വീട്ടിലെ  മോഷണം തുടരുന്നു; 25 പവൻ മോഷണം പോയതിന് പിന്നാലെ  ഇത്തവണ കവർന്നത് 15,000 രൂപ

പ​രി​യാ​രം(കണ്ണൂർ): വീ​ട്ടു​കാ​ര്‍ ഉ​റ​ങ്ങി​ക്കി​ട​ക്ക​വെ വീ​ടി​ന്‍റെ മു​ന്‍​വാ​തി​ല്‍ ത​ക​ര്‍​ത്ത് അ​ക​ത്തു​ക​ട​ന്ന മോ​ഷ്ടാ​വ് പഴ്‌​സി​ല്‍ നി​ന്നും 15,000 രൂ​പ മോ​ഷ്ടി​ച്ചു. ക​ണ്ണൂ​ര്‍ ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ മെ​ഡി​സി​ന്‍ വി​ഭാ​ഗ​ത്തി​ലെ ഡോ.​ബാ​ല​കൃ​ഷ്ണ​ന്‍ വ​ള്ളി​യോ​ട്ടി​ന്‍റെ ഏ​മ്പേ​റ്റി​ലെ വീ​ട്ടി​ല്‍ വി​ഷു​ദി​വ​സം പു​ല​ര്‍​ച്ചെ ഒ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു ക​വ​ര്‍​ച്ച ന​ട​ന്ന​ത്. ഡോ.​ബാ​ല​കൃ​ഷ്ണ​നും ഭാ​ര്യ ഡോ.​സു​ധ​യും മാ​ത്ര​മേ വീ​ട്ടി​ല്‍ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ.

എ​സി ഓ​ണ്‍​ചെ​യ്ത് കി​ട​ന്ന​തി​നാ​ല്‍ പു​റ​ത്തു​നി​ന്നു​ള്ള ശ​ബ്ദം കേ​ട്ടി​രു​ന്നി​ല്ല. എ​ല്ലാ മു​റി​ക​ളു​ടെ​യും വാ​തി​ലു​ക​ള്‍ പി​ക്കാ​ക്‌​സ് ഉ​പ​യോ​ഗി​ച്ച് ത​ക​ര്‍​ത്ത് അ​രി​ച്ചു​പെ​റു​ക്കി പ​രി​ശോ​ധി​ച്ച മോ​ഷ്ടാ​വ് ഒ​ടു​വി​ല്‍ ഇ​രു​വ​രും ഉ​റ​ങ്ങി​ക്കി​ട​ന്ന ബെ​ഡ്‌​റൂ​മി​ന്‍റെ വാ​തി​ല്‍ ത​ക​ര്‍​ക്കാ​ന്‍ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് ശ​ബ്ദം​കേ​ട്ട് ഡോ​ക്ട​ര്‍ ഉ​ണ​ര്‍​ന്ന​ത്. അ​ക​ത്തു​നി​ന്നും വാ​തി​ല്‍ പൂ​ട്ടി​യ​ശേ​ഷം ഉ​ട​ന്‍ പോ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

പ​രി​യാ​രം പോ​ലീ​സി​ല്‍ വി​വ​ര​മ​മ​റി​യി​ച്ച​തു​പ്ര​കാ​രം എ​എ​സ്‌​ഐ സി.​ജി.​സാം​സ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ പോ​ലീ​സ് സം​ഘം പ്ര​ദേ​ശം മു​ഴു​വ​ന്‍ തി​ര​ഞ്ഞു​വെ​ങ്കി​ലും മോ​ഷ്ടാ​വി​നെ ക​ണ്ടെ​ത്താ​നാ​യി​ല്ല. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി. നേ​ര​ത്തെ ഡോ. ​ബാ​ല​കൃ​ഷ്ണ​ന്‍റെ വീ​ട്ടി​ല്‍ നി​ന്ന് 25 പ​വ​ന്‍ സ്വ​ര്‍​ണ്ണം ക​വ​ര്‍​ന്നി​രു​ന്നു.

Related posts