തിരുവനന്തപുരം: പെൻഷൻ പ്രായ വർധനയ്ക്കെതിരേ സർക്കാർ മെഡിക്കൽ കോളജുകളിലെ ജൂണിയർ ഡോക്ടർമാർ പണിമുടക്ക് തുടരും. മന്ത്രിയുമായി നടത്തിയ ചർച്ചയിലെ ഉറപ്പുകളൊന്നും പാലിക്കപ്പെട്ടില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കി. ഇതേത്തുടർന്നാണ് സമരം തുടരാൻ തീരുമാനിച്ചത്.
ഒപിയിലും വാർഡിലും ഡ്യൂട്ടിക്ക് കയറില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. മെഡിക്കോസ് ജോയിന്റ് ആക്ഷൻ കൗൺസിൽ പിരിച്ചുവിടുകയും ചെയ്തു.ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുമായി ഞായറാഴ്ച നടത്തിയ ചര്‍ച്ചയെ തുടര്‍ന്നു സമരം പിൻവലിച്ചെന്ന് വാർത്തകൾ വന്നിരുന്നു.