അഞ്ചു തവണ അയാള്‍ എന്നെ..! വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് ഡോക്ടറായ യുവതിയുടെ പരാതി; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

കൊ​ച്ചി: വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡ​ന​ത്തി​നി​രാ​യാ​ക്കി​യെ​ന്ന ഡോ​ക്ട​റാ​യ യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍ 10 ​വ​ര്‍​ഷ​ത്തി​നു ശേ​ഷം പ്ര​തി​ക്കെതിരേ മൂ​ന്നു വ​ര്‍​ഷ​ത്തെ ത​ട​വി​നും ഒ​രു ല​ക്ഷം​ രൂ​പ പി​ഴ​യും ശി​ക്ഷ വിധിച്ചു.

ഇ​ട​പ്പ​ള്ളി സ്വ​ദേ​ശി​നി​യാ​യ ഡോ​ക്ട​ര്‍ ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് ച​ങ്ങ​നാ​ശേ​രി പെ​രു​മ​ണ്ണ സ്വ​ദേ​ശി പ്ര​ശാ​ന്ത് എ​സ്. തോ​മ​സി​നെ ശി​ക്ഷി​ച്ച​ത്.

എ​റ​ണാ​കു​ളം സെ​ഷ​ന്‍​സ് കോ​ട​തി​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. ത​ട​വു​ശി​ക്ഷ മൂ​ന്നു​ വ​ര്‍​ഷം ആ​യ​തി​നാ​ല്‍ പ്ര​തി​ക്ക് ഉ​ട​ന്‍ ത​ന്നെ ജാ​മ്യം ല​ഭി​ച്ചു.

2011-12 കാ​ല​യ​ള​വി​ല്‍ വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി അ​ഞ്ചു​ ത​വ​ണ പീ​ഡ​ന​ത്തി​നി​രാ​യാ​ക്കി​യെ​ന്നാ​യി​രു​ന്നു യു​വ​തി​യു​ടെ പ​രാ​തി.

പ്ര​ണ​യ​ത്തി​ലാ​യ ശേ​ഷം വീ​ട്ടു​കാ​രു​ടെ സ​മ്മ​ത​ത്തോ​ടെ വി​വാ​ഹം ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ചി​രു​ന്ന​താ​യും എ​ന്നാ​ല്‍ പി​ന്നീ​ട് പ്ര​തി വി​വാ​ഹ​ത്തി​ല്‍ നി​ന്നു പി​ന്മാ​റി​യെ​ന്നു​മാ​യി​രു​ന്നു യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍ പ​റ​യുന്ന​ത്.

ച​ങ്ങ​നാ​ശേ​രി പോ​ലീസ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സ് ക്രൈം​ബ്രാ​ഞ്ചാ​ണ് അ​ന്വേ​ഷി​ച്ച​ത്. പി​ന്നീ​ട് യു​വ​തി​യു​ടെ ആ​വ​ശ്യ​പ്ര​കാ​രം എ​റ​ണാ​കു​ള​ത്തേ​ക്ക് കേ​സ് മാ​റ്റു​ക​യാ​യി​രു​ന്നു.

പ്ര​തി​ക്ക് കോ​ട​തി വി​ധി​ച്ച ശി​ക്ഷ കു​റ​ഞ്ഞു​പോ​യെ​ന്നാ​രോ​പി​ച്ച് ഹൈ​ക്കോ​ട​തി​യി​ല്‍ അ​പ്പീ​ല്‍ സ​മ​ര്‍​പ്പി​ക്കു​മെ​ന്ന് യു​വ​തി പ​റ​ഞ്ഞു.

Related posts

Leave a Comment