കൊയിലാണ്ടി: തൊഴില്‍ മന്ത്രിയുടെ നാട്ടിലെ പ്രാഥമിക കേന്ദ്രത്തില്‍ ഡോക്ടറെ നിയമിച്ചിട്ടും ഡോക്ടര്‍ എത്തിയില്ല. കീഴരിയൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് ഡോക്ടറില്ലാത്തതിനാല്‍ നൂറുകണക്കിന് രോഗികള്‍ ബുദ്ധിമുട്ടനുഭവിക്കുന്നത്. മഴക്കാലമായതോടെ വിവിധ രോഗങ്ങളുമായി എത്തുന്ന രോഗികളാണ് ഏറെ വിഷമിക്കുന്നത്. ഇവിടെയുണ്ടായിരുന്ന ഡോക്ടര്‍ വിരമിച്ചെങ്കിലും പുതിയ ഡോക്ടറെ നിയമിച്ചതായി അറിയിച്ചിരുന്നു. എന്നാല്‍ ഇതുവരെ ഡോക്ടര്‍ ഇവിടെയെത്തിയിട്ടില്ല. കാസര്ഗോട്ടുള്ള ഡോക്ടറെയാണ് ഇവിടേക്ക് നിയമിച്ചിട്ടുള്ളതെങ്കിലും അവിടെ പകരം ഡോക്ടര്‍ വരാത്തതാണ് പ്രശ്നമെന്നറിയുന്നു. ഡോക്ടര്‍ ഇല്ലാതായതില്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്.
തൊഴില്‍ മന്ത്രിയുടെ നാട്ടിലെ ആശുപത്രിയില്‍ ഡോക്ടറില്ല
