പീഡിപ്പിക്കാന്‍ വരുന്നവനോട് പെണ്‍കുട്ടികള്‍ എന്തു ചെയ്യണം; ഈ ഡോക്ടറുടെ വിലപ്പെട്ട നിര്‍ദ്ദേശം സ്ത്രീകള്‍ തീര്‍ച്ചയായും വായിക്കുക

സ്ത്രീകള്‍ക്കെതിരേയുള്ള ലൈംഗികാതിക്രമങ്ങള്‍ കൂടിവരുന്ന സാഹചര്യത്തില്‍ രാകേഷ് വല്ലിട്ടായില്‍ എന്ന ഡോക്ടറുടെ വാക്കുകള്‍ പ്രസക്തമാവുകയാണ്. തങ്ങളെ പീഡിപ്പിക്കാന്‍ വരുന്നവനോട് സ്ത്രീകള്‍ എങ്ങനെ പ്രതികരിക്കണമെന്ന നിര്‍ദ്ദേശമാണ് ഇദ്ദേഹം നല്‍കുന്നത്. ഡോക്ടറുടെ കുറിപ്പ് ഇങ്ങനെ…

ഒരു ഡോക്ടര്‍ ആയതു കൊണ്ട് കുറച്ചു ആധികാരികമായി തന്നെ പറയാം.സ്ത്രീകള്‍ക്ക് വേണ്ടി മാത്രം ആണ് ഈ പോസ്റ്റ്. ഇനി ഒരു സഹോദരിയെയും പീഡനത്തിന് ഇരയായി
കാണേണ്ടി വരരുത് എന്ന ഒരേഒരു പ്രാര്‍ത്ഥനയില്‍ …ഈ ചെറിയ അറിവിന്റെ കുറിപ്പ് സമര്‍പ്പിക്കുന്നു. ആദ്യം നമുക്ക് പഠിക്കാനുള്ളത് പുരുഷന്റെ ലൈംഗിക അവയവങ്ങളെ കുറിച്ചാണ്. പീഡനം സഹിക്കേണ്ടി വരുന്ന സഹോദരിമാര്‍ പലരും അതിനെ കുറിച്ച് അജ്ഞരാണ്. എന്നാല്‍ കേട്ടോളൂ. പുരുഷന് പ്രധാനമായും രണ്ടു ലൈംഗിക അവയവങ്ങള്‍ ആണ് ഉള്ളത്. ഒന്ന് ലിംഗം, രണ്ടു വൃഷണം ( ലിംഗത്തിന്റ താഴെ ഉള്ള അവയവം)വൃഷണത്തില്‍ ഉല്പാദിപ്പിക്കപ്പെടുന്ന ബീജം ശുക്ല രൂപത്തില്‍ സ്ത്രീയുടെ ഗര്‍ഭ പാത്രത്തില്‍ നിക്ഷേപിക്കുക എന്നതാണ് ലിംഗത്തിന്റെ ജോലി. എന്നാല്‍ ശരീരത്തിലെ ഏറ്റവും വലിയ ലൈംഗിക അവയവം ഏതാണെന്നു ചോദിച്ചപ്പോള്‍ ഐ.എ.എസുകാര്‍ വരെ നെറ്റി ചുളിച്ചു. ഉത്തരം തെറ്റായി പറഞ്ഞു. അവന്‍ ഇമ്മിണി വലിയ ലിംഗം എന്നായിരിക്കും പറഞ്ഞത്. ശരി ഉത്തരം തലച്ചോര്‍ ആണ്.

തലച്ചോര്‍ ഇല്ലെങ്കില്‍ പിന്നെ എന്തുണ്ടായിട്ടും കാര്യമില്ല കാരണം അതാണ് അനുഭൂതി ഉണ്ടാക്കുന്നത്. ജെയിംസ് ബോണ്ടിന്റെ ഒരു സിനിമയില്‍ അത് കാണിക്കുന്നുണ്ട്.”The world is not enough’
ആണെന്ന് തോന്നുന്നു. ബ്രെയിന്‍ പോയാല്‍ എല്ലാ ഫീലിങ്ങും പോയി. ശരി,ഇനി കാര്യത്തിലേക്കു വരാം. ശരീരത്തിന് ഒരു ബുദ്ധിയുണ്ട്. ആ ബുദ്ധി വച്ച് ശരീരം ചില വി.വി.ഐ.പി കളെ സൃഷ്ടിച്ചിട്ടുണ്ട്.
അതിലൊരു വി.വി.ഐ.പി ആണ് നമ്മുടെ വൃഷണം. അവിടെ ഒരു പ്രത്യക താപം ശരീരം സൃഷ്ടിക്കുന്നു കാരണം ആ താപത്തില്‍ മാത്രമേ ബീജങ്ങള്‍ ഉല്പാദിപ്പിക്കാന്‍ കഴിയുകയുള്ളൂ. ബീജങ്ങള്‍ ഉണ്ടായാല്‍ മാത്രമേ തലമുറ നില നില്‍ക്കുകയുള്ളൂ. നമ്മുടെ ശരീരത്തിന്റെ നിലനില്‍പ്പിന്റെ ഏറ്റവും വലിയ ഉദ്യേശ ലക്ഷ്യം എന്നത് ചിക്കന്‍ ബിരിയാണി തിന്നുക എന്നതല്ല. ഏറ്റവും നല്ല സന്താനങ്ങളെ
ഭൂമിയില്‍ എത്തിക്കുക എന്നതാണ്. ഇനി സഹോദരിമാരോട് നിങ്ങളെ നിങ്ങളുടെ ഇഷ്ടമില്ലാതെ ആരെങ്കിലും ലൈംഗിക ബന്ധത്തിനു ബലമായി ഉപദ്രവിച്ചാല്‍.
നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം. അവന്റെ കാലിന്റെ ഇടയില്‍ നോക്കി ഒറ്റ തോഴി. തീര്‍ന്നു…

ഇനി ഒഴിയാന്‍ പറ്റാത്ത സാഹചര്യം ആണെങ്കില്‍ ബുദ്ധി പൂര്‍വം അവന്റെ വൃഷണത്തില്‍ പിടിച്ചു ഒറ്റ ഞെക്ക്..തീര്‍ന്നു…!ഏതു പീഡന ശ്രമവും നിങ്ങള്‍ക്ക് തടയാനാവും. പണ്ട് ഫുട്‌ബോള് കളിച്ചപ്പോള്‍ കാലിന്റെ ഇടയില്‍ അടി കിട്ടിയപ്പോള്‍ ചക്ര ശ്വാസം വലിച്ചിട്ടുണ്ട്. കുറെ നേരം ശ്വാസം എടുക്കാന്‍ കഴിയാതെയും വന്നു. ഇത്രേം സമയം മതി നിങ്ങള്‍ക്ക് രക്ഷപെടാന്‍. ഇനി ഒരു സഹോദരിയും പീഡിപ്പിക്കപെടരുത് എന്ന ഉദ്യേശത്തോടെ..പുരുഷന്‍മാരുടെആണവായുധത്തിന്റെ പാസ്‌വേഡ് ആണ് തന്നിരിക്കുന്നത്. ഇത് ശ്രദ്ധിച്ചു കൈകാര്യം ചെയ്യണേ….കെട്ട്യോന്റെ മേല്‍ ഒന്നും പരീക്ഷിക്കല്ലേ..!
പാവം ജീവിച്ചു പൊയ്‌ക്കോട്ടേ. എന്ന് നിങ്ങളുടെ സ്വന്തം…സഹോ..ഡോക്ടര്‍: രാകേഷ് വല്ലിട്ടായില്‍. ഇങ്ങനെയാണ് പോസ്റ്റ് അവസാനിക്കുന്നത് സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റ് പ്രചരിക്കുന്നുമുണ്ട്.

 

Related posts