ഇൻജെക്ഷൻ എടുക്കുമ്പോൾ കരയാത്ത കുട്ടികൾ വളരെ കുറവായിരിക്കും. പ്രായം മുന്നോട്ട് പോകുമ്പോൾ പോലും ഇൻജെക്ഷനെടുക്കുമ്പോൾ പേടിച്ച് ഒന്ന് കണ്ണടയ്ക്കുന്നവരുമുണ്ട് ഇപ്പോൾ. എന്നാൽ ചില ഡോക്ടറുമാർ ഇങ്ങനെയുള്ള സമയത്ത് സംസാരിച്ച് പേടി മാറ്റാൻ ശ്രമിക്കാറുണ്ട്. ഇത്തരത്തിൽ ഒരു ഡോക്ടറുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഒരു ഡോക്ടര്‍ പിഞ്ചു കുഞ്ഞിന് കുത്തിവയ്പ്പെടുക്കുന്നതായിരുന്നു വീഡിയോയിലെ ദൃശ്യങ്ങൾ. ഇവിടെ സൂചി വച്ചതിനെ കുറിച്ച് ആലോചിക്കാന്‍ പോലും കുഞ്ഞിന് സമയം കിട്ടിയില്ല. അത്ര വിദഗ്ദമായാണ് ഡോക്ടർ കുത്തിവയ്പ്പെടുത്തത്.
ഇതിനിടെ ഡോ. ഇമ്രാൻ കുഞ്ഞിനെ ചിരിപ്പിക്കാന്‍ ശ്രമിക്കുന്നുമുണ്ട്. ഇതുവഴി കുഞ്ഞിന്റെ ശ്രദ്ധ മാറ്റുകയും ചെയ്യുന്നു. ഈ സമയം പെട്ടന്ന് തന്നെ സിറിഞ്ച് കൈയിലെടുത്ത ഡോക്ടര്‍ കുട്ടി പോലും അറിയാതെ പ്രതിരോധ കുത്തിവയ്പ്പ് നടത്തുന്നു. എന്തോ സംഭവിച്ചെന്ന രീതിയില്‍ കുഞ്ഞ് കരയാനായി ഒരു ശ്രമം നടത്തുമെങ്കിലും ഡോക്ടര്‍ കുട്ടിയുടെ ശ്രദ്ധമാറ്റുകയാണ്.
ഇന്‍സ്റ്റാഗ്രാമിൽ പങ്കുവച്ച വീഡിയോ ഇതിനോടകം നിരവധിപേരുടെ ശ്രദ്ധ ആകർഷിച്ചിരിക്കുകയാണ്. അഹമ്മദാബാദിലെ ഏഷ്യൻ ചിൽഡ്രൻ ഹോസ്പിറ്റലിലെ ശിശുരോഗ വിദഗ്ദ്ധനായ ഡോ.ഇമ്രാൻ എസ് പട്ടേലാണ് വീഡിയോയിലുള്ള ഡോക്ടര്‍.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക