ഡോ.ഡി ദേവദാസിന്റെയും മകന്റെയും വിയോഗത്തില്‍ വിങ്ങിപ്പൊട്ടി തിരുവനൈകോയില്‍ ഗ്രാമം. കോവിഡ് ബാധിച്ചാണ് ഡോക്ടറും മകനും മരണപ്പെട്ടത്. വെറും അഞ്ചുരൂപ മാത്രം വാങ്ങി രോഗികളെ ചികിത്സിച്ചിരുന്ന ഡോക്ടറെ ദൈവതുല്യനായായിരുന്നു നാട്ടുകാര്‍ കണ്ടിരുന്നത്.
86കാരനായ ദേവദാസ് വ്യാഴാഴ്ചയും 56കാരനായ മകന് അശോക് കുമാര്‍ വെള്ളിയാഴ്ചയുമാണ് മരിച്ചത്. തിരുവനൈകോയിലില്‍ പതിറ്റാണ്ടുകളായി ക്ലിനിക് നടത്തിവരികയായിരുന്നു ഡോക്ടര്‍ ദേവദാസ്.
മഹാത്മാ ഗാന്ധി മെമ്മോറിയല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ശിശുരോഗ വിദഗ്ധനായിട്ടാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്.
തുടര്‍ന്ന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ ജോലി ചെയ്തു. ഇതിനിടയിലാണ് അദ്ദേഹം തിരുവനൈകോയിലില്‍ പാവപ്പെട്ടവരെ സേവിക്കുക എന്ന ലക്ഷ്യത്തോടെ ക്ലിനിക് ആരംഭിക്കുന്നത്.
പാവപ്പെട്ടവര്‍ക്ക് അദ്ദേഹം തുണയായിരുന്നു. ക്ലിനിക്കിന്റെ ആരംഭത്തില്‍ രണ്ടു രൂപയായിരുന്നു ദേവദാസിന്റെ ഫീസ്. 40 വര്‍ഷത്തോളമായി ഇവിടെ പാവപ്പെട്ടവരെ ചികിത്സിച്ചുവരുന്നതായും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ദേവദാസിന്റെ സഹപ്രവര്‍ത്തകനും സുഹൃത്തുമായ ഡോ.പരമശിവന് പറഞ്ഞു.
അദ്ദേഹം ഒരു നല്ല ഡോക്ടര്‍ മാത്രമായിരുന്നില്ല, മറിച്ച് നല്ലൊരു മനുഷ്യന് കൂടിയായിരുന്നുവെന്നും പരമശിവന് പറഞ്ഞു.
സൗജന്യമായി ആളുകളെ ചികിത്സിച്ചിരുന്നു അദ്ദേഹം രോഗികള്‍ക്ക് വിവാഹത്തിനും മറ്റുമുള്ള സഹായങ്ങളും നല്കി’ പരമശിവന് കൂട്ടിച്ചേര്‍ത്തു.
പാവപ്പെട്ടവര്‍ക്കായി ക്ലിനിക് നടത്തിയതു മാത്രമല്ല ദേവദാസിനെ ഗ്രാമവാസികളുടെ പ്രിയങ്കരനാക്കിയത്. പ്രദേശത്തെ വിദ്യാഭ്യാസ രംഗത്തിന്റെ പുരോഗമനത്തിനായും ഡോക്ടര്‍ ആത്മാര്‍ഥമായി പ്രയത്നിച്ചു.
25 വര്‍ഷം ശ്രീരംഗം എജ്യുക്കേഷണല്‍ സൊസൈറ്റിയുടെ ഭാഗമായിരുന്ന അദ്ദേഹം 2014 മുതല്‍ പ്രസിഡന്റായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു.