ലിം​ഗ​നി​ർ​ണ​യ-​പെ​ൺ ഭ്രൂ​ണ​ഹ​ത്യ റാ​ക്ക​റ്റ്; മൂ​ന്നു വ​ർ​ഷ​ത്തി​നി​ടെ 900 ഗ​ർ​ഭഛി​ദ്രം; ഡോ​ക്ട​ർ അ​റ​സ്റ്റി​ൽ


ബം​ഗ​ളൂ​രു: ശ​ർ​ക്ക​ര നി​ർ​മാ​ണ യൂ​ണി​റ്റി​ന്‍റെ മ​റ​വി​ൽ ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​ത്തി​നി​ടെ 900 ഓ​ളം നി​യ​മ​വി​രു​ദ്ധ ഗ​ർ​ഭഛി​ദ്ര​ങ്ങ​ൾ ന​ട​ത്തി​യ ഡോ​ക്ട​റെ​യും ലാ​ബ് ടെ​ക്നീ​ഷ​നെ​യും ബം​ഗ​ളൂ​രു പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

മൈ​സൂ​രു​വി​ലെ ഒ​രു ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ ഓ​രോ ഗ​ർ​ഭഛി​ദ്ര​ത്തി​നും ഡോ. ​ച​ന്ദ​ൻ ബ​ല്ലാ​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ ലാ​ബ് ടെ​ക്‌​നീ​ഷ​ൻ നി​സാ​റും ഏ​ക​ദേ​ശം 30,000 രൂ​പ വീ​തം ഈ​ടാ​ക്കി​യെ​ന്നാ​ണ് ആ​രോ​പ​ണം.

ക​ഴി​ഞ്ഞ മാ​സം മൈ​സൂ​രു​വി​ന​ടു​ത്ത് മാ​ണ്ഡ്യ​യി​ൽ ഗ​ർ​ഭി​ണി​യെ ഗ​ർ​ഭ​ച്ഛി​ദ്ര​ത്തി​നാ​യി കാ​റി​ൽ കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ ശി​വ​ലിം​ഗ ഗൗ​ഡ, ന​യ​ൻ​കു​മാ​ർ എ​ന്നി​വ​ർ അ​റ​സ്റ്റി​ലാ​യ​തോ​ടെ​യാ​ണ് ലിം​ഗ​നി​ർ​ണ​യ-​പെ​ൺ ഭ്രൂ​ണ​ഹ​ത്യ റാ​ക്ക​റ്റി​നെ​ക്കു​റി​ച്ച് പു​റം​ലോ​ക​മ​റി​യു​ന്ന​ത്.

മാ​ണ്ഡ്യ​യി​ൽ ഒ​രു ശ​ർ​ക്ക​ര നി​ർ​മാ​ണ യൂ​ണി​റ്റി​ന്‍റെ മ​റ​വി​ൽ അ​ൾ​ട്രാ​സൗ​ണ്ട് സ്‌​കാ​നിം​ഗ് സെ​ന്‍റ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി ഇ​വ​ർ ചോ​ദ്യം​ചെ​യ്യ​ലി​ൽ വെ​ളി​പ്പെ​ടു​ത്തി.

പി​ന്നീ​ട് സ്ഥ​ല​ത്ത് പോ​ലീ​സ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ സ്കാ​നിം​ഗ് മെ​ഷീ​ൻ പി​ടി​ച്ചെ​ടു​ത്തു. സാ​ധു​വാ​യ അം​ഗീ​കാ​ര​മോ മ​റ്റ് ഔ​ദ്യോ​ഗി​ക രേ​ഖ​ക​ളോ ഇ​ല്ലാ​തെ​യാ​ണ് സ്കാ​നിം​ഗ് സെ​ന്‍റ​ർ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ആ​ശു​പ​ത്രി മാ​നേ​ജ​ർ മീ​ന, റി​സ​പ്ഷ​നി​സ്റ്റ് റി​സ്മ ഖാ​ൻ എ​ന്നി​വ​രെ ഈ ​മാ​സം ആ​ദ്യം അ​റ​സ്റ്റ് ചെ​യ്തി​രു​ന്ന​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment