മൂവാറ്റുപുഴ: ഗർഭഛിദ്രം നടത്താൻ കൈക്കൂലി വാങ്ങിയ വനിതാ ഡോക്ടർക്ക് ഒന്നര വർഷം കഠിന തടവും 25,000 രൂപ പിഴയും വിധിച്ചു. തൃപ്പൂണിത്തുറ സർക്കാർ ആശുപത്രിയിലെ ഡോക്ടറായിരുന്ന സാജിറ ഭാസിക്കാണ് മൂവാറ്റുപുഴ വിജിലൻസ് കോടതി ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ മൂന്നു മാസം കൂടി തടവുശിക്ഷ അനുഭവിക്കണം.
മൂന്നു കുട്ടികളുണ്ടായിരുന്ന നിർധന കുടുംബത്തിലെ അംഗമായിരുന്ന തിരുവാങ്കുളം സ്വദേശിനി നാലാമതും ഗർഭിണിയായതിനെ തുടർന്നാണ് ഗർഭഛിദ്രം നടത്താൻ ആവശ്യപ്പെട്ടു ഭർത്താവിനൊപ്പം ഡോ.സാജിറാ ഭാനുവിനെ കാണാനെത്തിയത്. എന്നാൽ ഗർഭഛിദ്രം നടത്തുന്നതിനു 1500 രൂപ കൈക്കൂലി ഡോക്ടർ ആവശ്യപ്പെടുകയായിരുന്നു.
ഇതേ തുടർന്നു ദന്പതികൾ വിജിലൻസിനെ സമീപിച്ചു. വിജിലൻസ് ഉദ്യോഗസ്ഥർ നൽകിയ പണം കൈമാറുന്നതിനിടെ ഡോ.സാജിറ കൈയോടെ പിടിയിലായി. 2004 ലാണ് കേസ് രജിസ്റ്റർ ചെയ്തത്.