കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ ജയകുമാറിന് മികച്ച ഡോക്‌‌ടർക്കുള്ള സർക്കാരിന്‍റെ അവാർഡ്; രണ്ട് ഹൃദയ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയരമായി നടത്തിയത് ഇദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ

doctor-awardകോ​ട്ട​യം: മെ​ഡി​ക്ക​ൽ കോ​ള​ജ് ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ വി​ഭാ​ഗം ചീ​ഫും ആ​ശു​പ​ത്രി സൂപ്ര​ണ്ടു​മാ​യ ഡോ.​ടി.​കെ. ജ​യ​കു​മാ​ർ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ മി​ക​ച്ച ഡോ​ക്‌ട​ർക്കു​ള്ള അ​വ​ർ​ഡി​ന് അ​ർ​ഹ​നാ​യി.    ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​മാ​യി ഹൃ​ദ​യ​ശ​സ്ത്ര​ക്രി​യ വി​ഭാ​ഗം ചീ​ഫാ​യി​രു​ന്ന ഡോ. ​ജ​യ​കു​മാ​ർ 2016 ജൂ​ലൈ​യി​ലാ​ണ് സു​പ്ര​ണ്ട് പ​ദ​വി ഏ​റ്റെ​ടു​ത്ത​ത്. 2015ൽ ​രാ​ജ്യ​ത്തെ സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ആ​ദ്യ​മാ​യി ഹൃ​ദ​യം മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്തു​ന്ന​തി​ന് ഇ​ദ്ദേ​ഹം നേ​തൃ​ത്വം ന​ൽ​കി.

പ​ത്ത​നം​തി​ട്ട ചി​റ്റാ​ർ സ്വ​ദേ​ശി പൊ​ടി​മോ​ന്‍റെ ഹൃ​ദ​യം മാ​റ്റി​വ​ച്ച​ങ്കി​ലും അ​ണു​ബാ​ധ​യെ തു​ട​ർ​ന്ന് അ​ദ്ദേ​ഹം പിന്നീട് മ​രി​ച്ചു. അ​തേ​വ​ർ​ഷം ത​ന്നെ ന​ട​ത്തി​യ ര​ണ്ടു ഹൃ​ദ​യം മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ വി​ജ​യി​പ്പി​ച്ച​തി​ൽ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു.

സൂപ്ര​ണ്ട് പ​ദ​വി ഏ​റ്റെ​ടു​ത്ത ശേ​ഷം ആ​ശു​പ​ത്രി​യു​ടെ സ​മ​ഗ്ര വി​ക​സ​ന​ത്തി​നാ​യി നി​ര​വ​ധി പ​ദ്ധ​തി​ക​ളാ​ണ് ഡോ. ​ജ​യ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു വ​രു​ന്ന​ത്. ഇ​ന്ന് തി​രു​വ​ന്ത​പു​ര​ത്ത് ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ അ​ദ്ദേ​ഹ​ത്തി​ന് അ​വാ​ർ​ഡ് ന​ൽ​കും.

Related posts