വിവാഹത്തിനു മുമ്പ് ഗര്‍ഭിണിയായ യുവതിയ്ക്കും പ്രതിശ്രുത വരനായ യുവാവിനും അബുദാബിയില്‍ ജയില്‍ശിക്ഷ

pregnent600അബുദാബി: വിവാഹത്തിനു മുമ്പേ ഗര്‍ഭിണിയാവുക ജയില്‍ശിക്ഷ കിട്ടാന്‍ തക്കവണ്ണമുള്ള കുറ്റമാണോ ? എങ്കില്‍ അബുദാബിയില്‍ അത് കുറ്റമാണ്. വിവാഹത്തിനു മുമ്പേ പ്രതിശ്രുത വധു ഗര്‍ഭിണിയായതിനെത്തുടര്‍ന്നാണ് പ്രതിശ്രുതവരനും വധുവും അബുദാബിയില്‍ അറസ്റ്റിലായത്.
അബുദാബിയില്‍ ജോലി ചെയ്യുന്ന ദക്ഷിണാഫ്രിക്കക്കാരന്‍ എമ്‌ലിന്‍ കള്‍വെര്‍വെല്ലിനും പ്രതിശ്രുതവധു ഇറേന നോഹിയ്ക്കുമാണ് ഈ ദുര്‍വിധി. വിവാഹപൂര്‍വ ലൈംഗികബന്ധം അബുദാബിയില്‍ നിയമപരമായും തെറ്റാണ്. വിവാഹനിശ്ചയം കഴിഞ്ഞപ്പോഴാണ് ഇറേന ഗര്‍ഭിണിയായെന്ന കാര്യം അറിയുന്നത്.

ഈ ജനുവരിയിലാണ് കഠിനമായ വയറുവേദനയുമായി ഇറേന അബുദാബിയിലുള്ള ഒരു ഡോക്ടറെ സമീപിക്കുന്നത്. പരിശോധനയില്‍ യുവതി ഗര്‍ഭിണിയാണെന്നു വ്യക്തമായി. തുടര്‍ന്ന് വിവാഹത്തിന്റെ രേഖകള്‍ ഹാജരാക്കാന്‍ ആശുപത്രി അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു. തന്റെയും കാമുകന്‍ എമ്‌ലിന്റെയും വിവാഹം ഈ വര്‍ഷം അവസാനം നടത്താന്‍ നിശ്ചയിച്ചിരിക്കുകയാണെന്ന് യുവതി ആശുപത്രി അധികൃതരോടു പറഞ്ഞെങ്കിലും അവര്‍ പോലീസിനെ വിളിക്കുകയായിരുന്നു.

അഞ്ചു വര്‍ഷം മുമ്പാണ് എമ് ലിന്‍ അബുദാബിയില്‍ എത്തുന്നത്. ഒരു അമ്യൂസ്‌മെന്റ് പാര്‍ക്കിന്റെ മാനേജരായി ജോലി ചെയ്യുമ്പോഴാണ് നഗരത്തിലെ ഒരു കമ്പനിയിലെ അഡ്മിനിസ്‌ട്രേറ്റീവ് മാനേജരായ ഇറേനയെ പരിചയപ്പെടുന്നത്. ഒരു സുഹൃത്ത് മുഖേനയായിരുന്നു ഇരുവരും തമ്മില്‍ പരിചയപ്പെട്ടത്. ആ പരിചയം പിന്നീട് പ്രണയത്തില്‍ കലാശിക്കുകയായിരുന്നു. തുടര്‍ന്ന വിവാഹം കഴിയ്ക്കാന്‍ തീരുമാനിച്ചിരിക്കുമ്പോഴാണ് ഇങ്ങനെയൊരു അബദ്ധം പറ്റുന്നത്. എന്നാല്‍ ഈ സംഭവത്തില്‍ ഇടപെടാനാവില്ലെന്നാണ് ദക്ഷിണാഫ്രിക്കന്‍ കോണ്‍സുലേറ്റിന്റെ നിലപാട്. യുഎഇയില്‍ നിലനില്‍ക്കുന്ന നിയമങ്ങളുടെ ഭാഗമായതിനാല്‍ യുഎഇ സര്‍ക്കാര്‍ തന്നെ ജ്യാമ്യമനുവദിക്കണമെന്നാണ് ദക്ഷിണാഫ്രിക്കന്‍ കോണ്‍സുലേറ്റിന്റെ വാദം. എന്തായാലും പെട്ടെന്നു പറഞ്ഞാല്‍ മതിയല്ലോ. മിക്കവാറും കല്യാണവും പ്രസവുമെല്ലാം ജയിലില്‍ തന്നെയാകും.

Related posts