യാത്രകൾ ചെയ്യാറുള്ളവരാണ് നമ്മളെല്ലാവരും. ഒറ്റക്ക് യാത്ര ചെയ്യുമ്പോൾ പെട്ടന്നൊരു ആപത്ത് സംഭവിച്ചാൽ എന്തുണ്ടാകും? ആശുപത്രിയിൽ കൊണ്ടു പോകുമെന്നാകും എല്ലാവരുടേയും മറുപടി. എന്നാൽ അത് ആകാശത്ത് വച്ചാണെങ്കിലോ? വിമാന യാത്രയ്ക്കിടെ അപകടങ്ങൾ സംഭവിച്ചാൽ പലപ്പോഴും നിസഹായരായി നോക്കി നിൽക്കാൻ മാത്രമേ സാധിക്കു. എന്നാൽ കഴിഞ്ഞ ദിവസം വിമാന യാത്രയ്ക്കിടെ ദേഹാസ്വാസ്ത്യം അനുഭവപ്പെട്ട സഹയാത്രികന്റെ ജീവൻ രക്ഷിച്ച മലയാളി ഡോക്ടറാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
ആകാശാ എയർ വിമാനത്തിലാണ് സംഭവം. ജനുവരി 14ന് കൊച്ചിയിൽ നിന്ന് മുംബൈയിലേക്കുള്ള യാത്രയിലാണ് യാത്രികന് ദേഹാസ്വാസ്ത്യം അനുഭവപ്പെട്ടത്. ഉയർന്ന രക്തസമ്മർദ്ദവും ഓക്സിജന്റെ അളവിലുണ്ടായ വ്യത്യാസവും മൂലം ശ്വാസതടസം നേരിട്ടയാൾക്ക് കൊച്ചി സ്വദേശി ഡോക്ടർ സിറിയക് എബി ഫിലിപ്സിന്റെ അവസരോചിതമായ ഇടപെടലിൽ ജീവൻ തിരികെ ലഭിച്ചു.സംഭവത്തെ കുറിച്ച് ഡോക്ടർ സിറിയക് എക്സിൽ പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്.
ഡോക്ടറെ പ്രശംസിച്ച് നിരവധി ആളുകളാണ് രംഗത്തെത്തിയിരിക്കുന്നത് .ചിലസമയങ്ങളിൽ ദൈവം മനുഷ്യരുടെ രൂപത്തിൽ എത്താറുണ്ടെന്നാണ് പലരും പോസ്റ്റിനു താഴെ കമന്റ് ചെയ്തിരിക്കുന്നത്. ഡോക്ടറുടെ പോസ്റ്റ് വളരെ പെട്ടെന്ന്തന്നെ വൈറലായി. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.