അഞ്ചു ഡോക്ടര്‍മാര്‍, മൂന്നുമണിക്കൂര്‍! ഇരുപത്തിയഞ്ചുകാരിയുടെ വയറ്റില്‍ നിന്നും നീക്കംചെയ്തത് ഒന്നരക്കിലോയുടെ മുടിക്കെട്ട്; പ്രശ്‌നത്തിനു കാരണം…

ഇ​രു​പ​ത്തി​ഞ്ചു​കാ​രി​യാ​യ യു​വ​തി​യു​ടെ ഉ​ദ​ര​ത്തി​ൽ നി​ന്നും ഒ​ന്ന​രക്കിലോ തൂ​ക്കം വ​രു​ന്ന ത​ല​മു​ടി​ക്കെ​ട്ട് ശ​സ്ത്ര​ക്രിയ​യി​ലൂ​ടെ നീ​ക്കം ചെ​യ്തു. മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ൻ​ഡോ​റി​ലെ മ​ഹാ​രാ​ജ യ‌ശ്വ​ന്ത് റാ​വു ആ​ശു​പ​ത്രി​യി​ലാണ് ശ​സ്ത്ര​ക്രിയ ന​ട​ന്ന​ത്. ഡോ. ​ആ​ർ. കെ. ​മാ​ഥുറി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ഞ്ചു ഡോ​ക്ട​ർ​മാ​ർ മൂ​ന്നു​മ​ണി​ക്കൂ​ർ നേ​രം ന​ട​ത്തി​യ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് ത​ല​മു​ടി​ക്കെ​ട്ട് പു​റ​ത്തെ​ടു​ക്കാ​നാ​യ​ത്.

മാ​ന​സി​ക ന്യൂനതയുള്ള ഇ​വ​ർ ത​ല​മു​ടി പ​റി​ച്ചു തി​ന്നു​ന്ന​താ​യി​രു​ന്നു പ്ര​ശ്ന​ത്തി​നു കാ​ര​ണം. ഈ ​മു​ടി​ക്കെ​ട്ട് വ​യ​റ്റി​ൽ നി​ന്നും നീ​ക്കം ചെ​യ്തി​ല്ലാ​യി​രു​ന്നു​വെ​ങ്കി​ൽ വ​ലി​യ പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​മാ​യി​രു​ന്നു​വെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ പ​റ​യു​ന്ന​ത്.

Related posts