സ​ർ​ക്കാ​ർ പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ ഡോ​ക്ട​ർ​ക്ക് ആ​ദി​വാ​സി​ക​ളോ​ട് അ​യി​ത്തം; ഉൗ​രുമൂ​പ്പ​ൻ പ​രാ​തി​യു​മാ​യി രം​ഗ​ത്ത്

നെ​ല്ലി​യാ​ന്പ​തി: മ​ല​യോ​ര മേ​ഖ​ല​യാ​യ നെ​ല്ലി​യാ​ന്പ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ർ​ക്കാ​ർ പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ ഡോ​ക്ട​ർ​ക്ക് ആ​ദി​വാ​സി​ക​ളോ​ട് അ​യി​ത്തം. ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന രോ​ഗി​ക​ളോ​ടാ​ണ് തൊ​ട്ടു​കൂ​ടാ​യ്മ കാ​ണി​ക്കു​ന്ന​തെ​ന്നാ​ണ് പ​രാ​തി ഉ​യ​ർ​ന്ന​തി​രി​ക്കു​ന്ന​ത്. ഇ​തു സം​ബ​ന്ധി​ച്ച് ആ​ദി​വാ​സി പു​ല്ലു​കാ​ട് ആ​ദി​വാ​സി​കോ​ള​നി മൂ​പ്പ​ൻ ര​വി മ​ന്ത്രി​ക്കും, ജി​ല്ലാ ക​ള​ക്ട​ർ​ക്കും പ​രാ​തി ന​ൽ​കി.

കൈ​കാ​ട്ടി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പി.​എ​ച്ച്.​സി യി​ലാ​ണ് ബു​ധ​നാ​ഴ്ച ചി​കി​ത്സ​ക്ക് എ​ത്തി​യ ആ​ദി​വാ​സി രോ​ഗി​യോ​ട് ഡോ​ക്ട​ർ തൊ​ട്ടു​കൂ​ടാ​യ്മ കാ​ണി​ച്ച​താ​ണ് പ​രാ​തി. ശ​രീ​ര​ഭാ​ഗം ത​ള​ർ​ന്നു പോ​യ മ​യി​ൽ​സ്വാ​മി (68) യെ​ന്ന മു​തി​ർ​ന്ന ആ​ദി​വാ​സി കാ​ര​ണ​വ​ർ​ക്കാ​ണ് ഡോ​ക്ട​റു​ടെ അ​വ​ഹേ​ള​ന​ത്തി​നി​ര​യാ​യ​ത്.

പ​ര​സ​ഹാ​യ​ത്തോ​ടെ ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച മ​യി​ൽ​സ്വാ​മി പ​രി​ശോ​ധ​ന​യ്ക്കു വേ​ണ്ടി പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ​ത്തി​യെ​ങ്കി​ലും ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഡോ​ക്ട​ർ ര​ണ്ടു ദി​വ​സം ക​ഴി​ഞ്ഞു വ​രാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. അ​തു​പ്ര​കാ​രം ബു​ധ​നാ​ഴ്ച ഒ.​പി യി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് മ​യി​ൽ​സ്വാ​മി​ക്ക് ഡോ​ക്ട​റു​ടെ മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​യ പെ​രു​മാ​റ്റം ഉ​ണ്ടാ​യ​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു.

മ​യി​ൽ​സ്വാ​മി ആ​ദ്യം ഡോ​ക്ട​റു​ടെ അ​ടു​ത്തു​കി​ട​ന്ന സ്റ്റൂ​ളി​ൽ ഇ​രു​ന്നെ​ങ്കി​ലും ഉ​ട​നെ ഡോ​ക്ട​ർ മ​യി​ൽ​സ്വാ​മി​യെ അ​ക​ലേ​ക്ക് മാ​റി​യി​രി​യ്ക്കാ​ൻ ആ​വ​ശ്യ​പെ​ടു​ക​യാ​യി​രു​ന്നു. സ്ത്രീ​ക​ളോ​ടും മ​റ്റു​തൊ​ഴി​ലാ​ളി​ക​ളോ​ടും ഈ ​രീ​തി​യി​ൽ പെ​രു​മാ​റു​ന്ന​തെ​ന്നാ​ണ് പ​രാ​തി.

പാ​ലി​യേ​റ്റീ​വ് കെ​യ​ർ ചി​കി​ത്സ​ക്ക് വി​ധേ​യ​നാ​യ ആ​ദി​വാ​സി രോ​ഗി​യോ​ട് കൈ​കാ​ട്ടി​യി​ലെ ഡോ​ക്ട​ർ കാ​ണി​ച്ച തൊ​ട്ടു​കൂ​ടാ​യ്മ​യി​ലും, മ​നു​ഷ്യാ​വ​കാ​ശ​ലം​ഘ​ന​ത്തി​നും, ആ​ദി​വാ​സി​ക​ളോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​തി​ലും പ്ര​തി​ഷേ​ധി​ച്ച് നെ​ല്ലി​യാ​ന്പ​തി ആ​ദി​വാ​സി മൂ​പ്പ​ൻ പി.​ര​വി പാ​ല​ക്കാ​ട് ജി​ല്ലാ ക​ല​ക്ട​ർ​ക്കും, മ​ന്ത്രി എ.​കെ.​ബാ​ല​നും അ​ടി​യ​ന്തി​ര​മാ​യി ഫാ​ക്സ് മു​ഖേ​ന പ​രാ​തി സ​മ​ർ​പ്പി​ച്ചു.

തി​ര​ക്കു കാ​ര​ണ​മു​ള്ള​ബു​ദ്ധി​മു​ട്ടി​ൽ പെ​രു​മാ​റ്റം മോ​ശ​മാ​യി തോ​ന്നി​യ​താ​കാ​മെ​ന്നും മ​നഃ​പൂ​ർ​വ​മാ​യി മൂ​പ്പ​നെ​തി​രേ അ​വ​ഹേ​ള​ന​മൊ​ന്നും ചെ​യ്തി​ട്ടി​ല്ലെ​ന്നും ഡോ​ക്ട​ർ രാഷ്ട്രദീ​പി​ക​യോ​ടു പ​റ​ഞ്ഞു.

Related posts