കട്ടപ്പന: കമ്മീഷൻ നൽകുന്നില്ലെന്ന് ആരോപിച്ച ലാബ് ഉടമയെ ഭീഷണിപ്പെടുത്തിയ കേസിൽ താലൂക്ക് ആശുപത്രി വനിതാ ഡോക്ടർക്കെതിരെ പോലീസ് കേസെടുത്തു. ഇരുപതേക്കറിൽ താലൂക്ക് ആശുപത്രിക്കുസമീപം പ്രവർത്തിക്കുന്ന അൽഫോൻസ ലാബ് ഉടമ ജെസിയുടെ പരാതിയെ തുടർന്നാണ് നടപടി.
ആശുപത്രിയൽനിന്നും പരിശോധനകൾക്കായി ലാബിലെത്തുന്ന കേസുകൾക്ക് കമ്മീഷൻ നൽകണമെന്ന് ഡോക്ടർ ആവശ്യപ്പെട്ടതായി ജെസിയുടെ പരാതിയിൽ പറയുന്നു. എന്നാൽ കമ്മീഷൻ നൽകാനുള്ളത്ര വരുമാനം ലാബിൽനിന്നും ലഭിക്കുന്നില്ലെന്ന് അറിയിച്ചതോടെ ലാബ് പൂട്ടിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. ജില്ലാ മെഡിക്കൽ ഓഫീസർ, ആശുപത്രി സൂപ്രണ്ട് എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്.