ര​ണ്ട് മ​ണി​ക്കൂ​ർ മാത്രം വിശ്രമം! കോ​വി​ഡ് രോ​ഗി​ക​ൾ​ക്കാ​യി 22 മ​ണി​ക്കൂ​ർ ജോ​ലി ചെ​യ്യു​ന്ന ഒ​രു ഡോ​ക്ട​ർ! കേ​ട്ടി​ട്ട് വെ​റും ത​ള്ളാ​ണെ​ന്ന് പ​റ​ഞ്ഞ് പു​ശ്ചി​ക്കാ​ൻ വ​ര​ട്ടെ…

കോ​വി​ഡ് കാ​ല​ത്ത് 22 മ​ണി​ക്കൂ​ർ ജോ​ലി ചെ​യ്യു​ന്ന ഒ​രു ഡോ​ക്ട​ർ! കേ​ട്ടി​ട്ട് വെ​റും ത​ള്ളാ​ണെ​ന്ന് പ​റ​ഞ്ഞ് പു​ശ്ചി​ക്കാ​ൻ വ​ര​ട്ടെ.

ബം​ഗ​ളൂ​രു സ്വ​ദേ​ശി​യാ​യ ഡോ. ​സു​നി​ൽ കു​മാ​ർ ഹെ​ബ്ബി​യാ​ണ് ഈ ​ഡോ​ക്ട​ർ. ത​ന്‍റെ സ്വ​കാ​ര്യ കാ​ർ മൊ​ബൈ​ൽ ക്ലി​നി​ക്ക് ആ​ക്കി മാ​റ്റി രോ​ഗി​ക​ൾ​ക്ക് സൗ​ജ​ന്യ വൈ​ദ്യ​സ​ഹാ​യം ന​ൽ​കു​ക​യാ​ണ് ഡോ. ​സു​നി​ൽ കു​മാ​ർ.

അ​ദ്ദേ​ഹ​ത്തി​ന്‍റെ മൊ​ബൈ​ൽ മെ​ഡി​ക്ക​ൽ ക്ലി​നി​ക്കി​ൽ അ​വ​ശ്യം വേ​ണ്ട മ​രു​ന്നു​ക​ൾ​ക്ക് പു​റ​മെ ഇ​സി​ജി മെ​ഷീ​ൻ, ഓ​ക്സി​ജ​ൻ കോ​ൺ​സ​ൺ​ട്രേ​റ്റ​ർ, മ​റ്റു മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​യും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

ബൃ​ഹ​ത് ബം​ഗ​ളൂ​രു മ​ഹാ​ന​ഗ​ര പാ​ലി​ക (ബി​ബി​എം​പി) കോ​വി​ഡ് ക്ലി​നി​ക്കി​ൽ രാ​ത്രി എ​ട്ടു മു​ത​ൽ രാ​വി​ലെ എ​ട്ടു വ​രെ ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ ഡോ. ​ഹെ​ബ്ബി ജോ​ലി ചെ​യ്യു​ന്നു​ണ്ട്.

ജോ​ലി​സ​മ​യം ക​ഴി​ഞ്ഞ് ര​ണ്ട് മ​ണി​ക്കൂ​ർ വി​ശ്ര​മ​ത്തി​ന് ശേ​ഷം 10 മ​ണി മു​ത​ൽ അ​ദ്ദേ​ഹം ത​ന്‍റെ മൊ​ബൈ​ൽ ക്ലി​നി​ക് സേ​വ​നം ആ​രം​ഭി​ക്കും.

കോ​വി​ഡ് 19 സം​ബ​ന്ധി​ച്ച ല​ക്ഷ​ണ​ങ്ങ​ളോ എ​ന്തെ​ങ്കി​ലും സ​ങ്കീ​ർ​ണ​മാ​യ രോ​ഗാ​വ​സ്ഥ​യോ ഉ​ള്ള​താ​യി തോ​ന്നു​ന്ന​വ​ർ​ക്ക് വാ​ട്സ്ആ​പ്പി​ൽ മെ​സേ​ജ് വ​ഴി അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹാ​യം തേ​ടാ​വു​ന്ന​താ​ണ്.

ഇ​തി​ന​കം 200 കോ​വി​ഡ് രോ​ഗി​ക​ളെ​യാ​ണ് ചി​കി​ത്സി​ച്ച​ത്. നേ​രി​യ കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​ർ, മു​തി​ർ​ന്ന പൗ​ര​ന്മാ​ർ, ഒ​റ്റ​യ്ക്ക് ക​ഴി​യു​ന്ന രോ​ഗി​ക​ൾ എ​ന്നി​വ​ർ​ക്കാ​ണ് മൊ​ബൈ​ൽ ക്ലി​നി​ക്കി​ൽ മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​ത്.

രോ​ഗി​ക​ളു​ടെ രോ​ഗാ​വ​സ്ഥ​യു​ടെ സ്വ​ഭാ​വം അ​നു​സ​രി​ച്ചാ​ണ് അ​വ​രെ സ​ന്ദ​ർ​ശി​ക്കാ​റു​ള്ള​ത്. എ​ല്ലാ ദി​വ​സ​വും 100 മു​ത​ൽ 150 ഫോ​ൺ കോ​ളു​ക​ൾ വ​രെ ത​നി​ക്ക് ല​ഭി​ക്കാ​റു​ണ്ടെ​ന്ന് ഡോ. ​ഹെ​ബ്ബി പ​റ​ഞ്ഞു.

Related posts

Leave a Comment