ഡോക്‌ടർ ഓൺ സൈക്കിൾ..!  60 വ​ർ​ഷ​മാ​യി ഡോ​ക്ട​ർ രാ​മ​ച​ന്ദ്ര ദ​ന്തേ​ഖാ​റി​ന്‍റെ സഞ്ചാരം സൈക്കിളിൽ; ഈ യാ​ത്രയ്ക്ക് പിന്നിലെ സത്യം അറിയാതെ പോകരുത്…


ദി​വ​സ​വും രാ​വി​ലെ ആ​റ​ര​യോ​ടെ തു​ട​ങ്ങു​ന്ന സൈ​ക്കി​ൾ യാ​ത്ര. ക​ഴി​ഞ്ഞ 60 വ​ർ​ഷ​മാ​യി ഡോ​ക്ട​ർ രാ​മ​ച​ന്ദ്ര ദ​ന്തേ​ഖാ​റി​ന്‍റെ പ​തി​വ് ശീ​ല​മാ​ണി​ത്. മ​ഹാ​രാ​ഷ്ട്ര​യി​ലെ ച​ന്ദ്ര​പ്പൂ​ർ ജി​ല്ല​യി​ലാണ് 87 കാ​ര​നാ​യ ഡോ​ക്ട​ർ രാ​മ​ച​ന്ദ്ര ദ​ന്തേ​ഖാ​ർ താമസിക്കുന്നത്.

വ്യാ​യാ​മ​ത്തി​നാ​യി​ട്ട​ല്ല ഡോ​ക്‌​ട​റു​ടെ ഈ ​സൈ​ക്കി​ൾ യാ​ത്ര. ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ളൊ​ന്നു​മി​ല്ലാ​ത്ത വി​ദൂ​ര ഗ്രാ​മ​ങ്ങ​ളി​ൽ ഓ​രോ വീ​ടു​ക​ളി​ലു​മെ​ത്തി ചി​കി​ത്സ ന​ൽ​കു​ക​യാ​ണ് ഇ​ദ്ദേ​ഹം. ക​ണ്ണ​ട​യും ചെ​രി​പ്പു​ക​ളൊ​ന്നും ഉ​യോ​ഗി​ക്കാ​റി​ല്ല.

സൈ​ക്കി​ളി​ൽ ര​ണ്ടു സ​ഞ്ചി​ക​ൾ കാ​ണും. ഇ​തി​ൽ മ​രു​ന്നു​ക​ളും പ​രി​ശോ​ധ​ന ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​ണ് ഉ​ണ്ടാ​വു​ക. പ​രി​ശോ​ധ​ന​ങ്ങ​ൾ​ക്കു ശേ​ഷം ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ തി​രി​കെ വീ​ട്ടി​ലെ​ത്തും.

ആ​വ​ശ്യ​മെ​ങ്കി​ൽ ഉ​ച്ച​യ്ക്ക് ശേ​ഷം വീ​ണ്ടും പോ​കും. അ​ടു​ത്തു​ള്ള വീ​ടു​ക​ളി​ൽ ന​ട​ന്നാ​ണ് ഡോ. ​രാ​മ​ച​ന്ദ്ര​നെ​ത്തു​ക. പ​ത്തു കി​ലോ​മീ​റ്റ​ർ പ​രി​ധി​യി​ലാ​ണെ​ങ്കി​ൽ സൈ​ക്കി​ളി​ൽ. കു​റ​ച്ച​ധി​കം ദൂ​ര​മു​ണ്ടെ​ങ്കി​ൽ ബ​സി​ൽ പോ​കും.

ഫീ​സ് ചോ​ദി​ച്ചു​വാ​ങ്ങു​ന്ന ശീ​ല​മൊ​ന്നും ഡോ​ക്ട​ർ​ക്കി​ല്ല. ആ​രെ​ങ്കി​ലും ഫീ​സ് ന​ൽ​കി​യാ​ൽ വാ​ങ്ങു​മെ​ന്ന് മാ​ത്രം. മു​ൻ​പ് ഗ്രാ​മ​ങ്ങ​ളി​ൽ ത​ന്നെ ഒ​ന്നും ര​ണ്ടും ദി​വ​സം താ​മ​സി​ച്ച് ചി​കി​ത്സ ന​ൽ​കാ​റു​ണ്ട്.

എ​ന്നാ​ൽ ഇ​പ്പോ​ൾ പ്രാ​യ​മാ​യ​തി​നാ​ൽ താ​മ​സി​ക്കാ​റി​ല്ല. ച​ന്ദ്ര​പ്പൂ​ർ ജി​ല്ല​യി​ലെ മു​ൾ, പൊം​ബു​ർ​ന, ബ​ല്ലാ​ർ​ഷ താ​ലൂ​ക്കു​ക​ളി​ലാ​ണ് ഡോ​ക്ട​റു​ടെ സേ​വ​ന​ങ്ങ​ൾ.

Related posts

Leave a Comment