കോൽക്കത്ത: പശ്ചിമബംഗാളിൽ രോഗിയെ മരുന്നുനൽകി മയക്കിക്കിടത്തി പീഡിപ്പിച്ച ഡോക്ടർ അറസ്റ്റിൽ. നോർത്ത് 24 പർഗാനാസ് ജില്ലയിലെ ഹസ്നാബാദിലാണു സംഭവം. പീഡനത്തിനിരയായ യുവതിയും ഭർത്താവും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡോക്ടറെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു.
ഡോക്ടറുടെ അടുത്തു ചികിത്സയ്ക്കായി പോയപ്പോൾ മയക്കുമരുന്നു കുത്തിവച്ച് അബോധാവസ്ഥയിലാക്കി പീഡിപ്പിച്ചെന്നും തന്റെ നഗ്നചിത്രങ്ങൾ പകർത്തി അത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു.
നഗ്നചിത്രങ്ങൾ കാട്ടി വീണ്ടും പലതവണ പീഡിപ്പിച്ചുവെന്നും നാലു ലക്ഷം രൂപ തട്ടിയെടുത്തെന്നും പരാതിയിലുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.