മാവേലിക്കര: ജില്ലാ ആശുപത്രിയിൽ ഡോക്ടറെ മർദിച്ച സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. ഡിവൈൈഎസ്പി ബിജി ജോർജ് ഇന്നലെ പോലീസ് സ്റ്റേഷനിലെത്തിയ ഫയലുകൾ പരിശോധിച്ചു.
പ്രതിയായ സിവിൽ പോലീസ് ഓഫീസർ ആഭിലാഷ് ആർ.ചന്ദ്രനോടു കാര്യങ്ങൾ ചോദിച്ചറിഞ്ഞു. തുടർന്ന്അ ഭിലാഷി നെയുമാ യി ഡിവൈഎസ്പി ബിജി ജോർജ് ജില്ലാ ആശുപത്രിയിലെത്തി.
സിവിൽ പോലീസ് ഓഫീസർ അഭിലാഷ് ആർ.ചന്ദ്രനെ അന്നു ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മൂന്നു ജീവനക്കാർ തിരിച്ചറിഞ്ഞു. ഇതിനു പിന്നാലെ അഭിലാഷിനെ പോലീസ് തിരികെ കൊണ്ടുപോയി.
സംഭവം നടന്ന മേയ് 14നു വെളുപ്പിനെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഒരു നഴ്സിംഗ് ഓഫീസർ ഉൾപ്പെടെ മൂന്നു ജീവനക്കാരെ പ്രത്യേകമായി വിളിച്ചു മൊഴി രേഖപ്പെടുത്തി.
ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.കെ.എ.ജിതേഷിനോടും സംഭവത്തെക്കുറിച്ചു ചോദിച്ചറിഞ്ഞ ക്രൈംബ്രാഞ്ച് സംഘം ഡോ.രാഹുൽ മാത്യുവിന്റെ മൊബൈൽ നമ്പരും വാങ്ങി.
സംഭവം നടന്ന കോവിഡ് ട്രയാജ് കെട്ടിടവും സ്ഥലവും പരിശോധിച്ച സംഘം ഇവിടെവച്ചും മൂന്നു ജീവനക്കാരോടു സംഭവം വിശദമായി ചോദിച്ചറിഞ്ഞു.
സംഭവത്തിൽ ഡോ.രാഹുൽ മാത്യുവിന്റെയും സ്ഥലം മാറിപ്പോയ നഴ്സിന്റെയും മൊഴി ശേഖരിക്കുമെന്നും തുടർന്നു ശേഖരിച്ച മൊഴികൾ കൃത്യമായി രേഖപ്പെടുത്തുമെന്നും ഡിവൈൈഎസ്പി ബിജി ജോർജ് പറഞ്ഞു.
സീനിയർ സിവിൽ പോലീസ് ഓഫിസർമാരായ പി.വി.വിനോദ്, എസ്.ബൈജു എന്നിവരും മാവേലിക്കര സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫിസർ ആർ.രാജേഷ് കുമാർ എന്നിവരും ഒപ്പമുണ്ടായിരുന്നു.