ചാലക്കുടി: ജനകീയ ഡോക്ടർ താലൂക്ക് ആശുപത്രിയിലെ സർജൻ ഡോ. രാജേഷ് തങ്കപ്പനെ സ്ഥലംമാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ജനകീയ കൂട്ടായ്മ ആശുപത്രിപടിക്കൽ കൂട്ടധർണ നടത്തി. നഗരസഭ പ്രതിപക്ഷനേതാവ് വി.ഒ.പൈലപ്പൻ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലർ മേരി നളൻ അധ്യക്ഷത വഹിച്ചു. കൗണ്‍സിലർമാരായ ഷിബു വാലപ്പൻ, റീന ഡേവീസ്, സരള നീലങ്കാട്ടിൽ, എൻ.പി.ഭാസ്കരൻ, ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് കെ.എ.സുരേഷ്, സി.കെ.പോൾ, അന്പാടി ഉണ്ണികൃഷ്ണൻ, കെ.കെ.അനിൽലാൽ, കെ.എൽ.രാജു എന്നിവർ പ്രസംഗിച്ചു. ഇ.അരവിന്ദാക്ഷൻ സ്വാഗതവും ദീപു ദിനേശ് നന്ദിയും പറഞ്ഞു.
ചാലക്കുടി: താലൂക്ക് ആശുപത്രിയിലെ നിർധനരായ രോഗികളുടെ ആശ്രയമായ ഡോ. രാജേഷ് തങ്കപ്പനെ ആശുപത്രിയിൽ നിലനിർത്താൻ നടപടി സ്വീകരിക്കണമെന്ന് ചേനത്ത്നാട് റസിഡൻസ് അസോസിയേഷൻ ആവശ്യപ്പെട്ടു. പ്രസിഡന്റ് സി. പ്രകാശ് കുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ. സി.ടി. സാബു, ടി.എ. മേനോൻ, സി.കെ. പോൾ, ജാൻസി മാത്യു, ഇ. അരവിന്ദാക്ഷൻ, ജോയി വാച്ചാലുക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
ചാലക്കുടി: സർക്കാർ ആശുപത്രിയിൽ നല്ലരീതിയിൽ സേവനം അനുഷ്ഠിക്കുന്ന ഡോ. രാജേഷ് തങ്കപ്പനെ സ്ഥലം മാറ്റുവാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ബിജെപി നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ജനകീയനായ ഡോക്ടറെ ഇവിടെതന്നെ നിലനിർത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുവാൻ എംഎൽഎ ഇടപെടണമെന്നും ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് കെ.എ. സുരേഷ്, ഇ. മുരളീധരൻ, കെ.യു. ദിനേശൻ, അഡ്വ. സജി കുറുപ്പ്, ടി.എസ്. മുകേഷ്, ബിബിൻ കാട്ടുങ്ങൽ, വത്സൻ ചന്പക്കര എന്നിവർ പ്രസംഗിച്ചു.
ചാലക്കുടി: താലൂക്ക് ആശുപത്രിയിലെ ഡോ. രാജേഷ് തങ്കപ്പനെ സ്ഥലംമാറ്റുവാനുള്ള രഹസ്യനീക്കം ഉപേക്ഷിക്കണമെന്ന് യുവമോർച്ച് നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് സുനിൽ കാരാപ്പാടം അധ്യക്ഷത വഹിച്ചു. ബിജെപി മണ്ഡലം പ്രസിഡന്റ് കെ.എ. സുരേഷ് ഉദ്ഘാടനം ചെയ്തു. ടി.വി. പ്രജിത്ത്, കെ.സി. ശ്രീജിത്ത്, വിസന്റ് വിത്സൻ, കെ.കെ. കഷോർ, അനിൽ കുമാർ ആറ്റപ്പാടം, ഇ.എസ്. വിനോദ് എന്നിവർ പ്രസംഗിച്ചു.