ന്യൂഡൽഹി: പനിക്ക് ചികിത്സ തേടിയെത്തിയ രോഗിയെ പീഡിപ്പിച്ച ഡോക്ടർ അറസ്റ്റിൽ. ഡൽഹിയിൽ സ്വകാര്യ ക്ലിനിക് നടത്തുന്ന അമിത് റായ് എന്നയാളാണ് അറസ്റ്റിലായത്. യുവതിക്ക് ടൈഫോയ്ഡ് ആണെന്നും കുത്തിവയ്പെടുക്കണമെന്നും പറഞ്ഞ ഡോക്ടർ, ഇവരെ ക്ലിനിക്കിലെ ഒരു മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും, ഇവിടെ വച്ച് യുവതിക്ക് മരുന്നു കൊടുത്തു മയക്കിയ ശേഷം പീഡിപ്പിക്കുകയുമായിരുന്നു.
പിന്നീട്, ഇക്കാര്യം പുറത്ത് പറഞ്ഞാൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അതേസമയം, ഇവിടെ നിന്നും മടങ്ങിയതിനു പിന്നാലെ അവർ പോലീസിൽ പരാതിപ്പെടുകയായിരുന്നു.