തിരുവനന്തപുരം: തന്റെ ഭാഗവും എപ്പോഴെങ്കിലും കേൾക്കാൻ ശ്രമിക്കണം. ഡോക്ടർ ഷഹനയുടെ ആത്മഹത്യയിൽ ഡോ.റുവൈസിനെ അറസ്റ്റു ചെയ്തു വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോഴായിരുന്നു ഇത്തരമൊരു പ്രതികരണം നടത്തിയത്.
റുവൈസിന് എന്തെങ്കിലും പറയാനുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ‘എന്റെ ഭാഗവും എപ്പോഴെങ്കിലും ആരെങ്കിലും കേൾക്കണം’ എന്നായിരുന്നു റുവൈസിന്റെ മറുപടി
ഇതിനു ശേഷം മുഖംപൊത്തിയാണ് റുവൈസ് പോലീസ് വാഹനത്തിലേക്കു കയറിയത്. ഡോ. റുവൈസിനെ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്.
വൻതോതിലുള്ള സ്ത്രീധനം ആവശ്യപ്പെട്ടുള്ള റുവൈസിന്റെ പ്രവൃത്തിയെ ‘അപരിഷ്കൃതം’ എന്നാണ് പോലീസിന്റെ റിപ്പോർട്ടിൽ പരാമർശിക്കുന്നത്.
വിവാഹം കഴിക്കുന്നതിന് റുവൈസിന്റെ കുടുംബം ഉയർന്ന സ്ത്രീധനം ആവശ്യപ്പെട്ടതിനെത്തുടർന്നാണ് മെഡിക്കൽ കോളജിലെ പിജി വിദ്യാർഥിനി ഷഹ്ന ആത്മഹത്യ ചെയ്തത് എന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്നത്.