ഡോ. റു​വൈ​സ് മു​ഖ​ത്ത് നോ​ക്കി പ​ണം ആ​വ​ശ്യ​പ്പെ​ട്ടു; ഇ​നി ഒ​രാ​ളെ വി​ശ്വ​സി​ക്കാ​നോ സ്‌​നേ​ഹി​ക്കാ​നോ ക​ഴി​യി​ല്ല​; ഷെ​ഹ​ന​യു​ടെ ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ലെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്ത്

കൊ​ച്ചി: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ പി​ജി വി​ദ്യാ​ര്‍​ഥി​നി ഡോ. ​ഷെ​ഹ​ന​യു​ടെ ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ലെ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പു​റ​ത്ത്. സു​ഹൃ​ത്താ​യി​രു​ന്ന ഡോ. ​റു​വൈ​സ് മു​ഖ​ത്ത് നോ​ക്കി പ​ണം ആ​വ​ശ്യ​പ്പെ​ട്ടെ​ന്ന് ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ലു​ള്ള​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

ഹൈ​ക്കോ​ട​തി​യി​ല്‍ റു​വൈ​സ് ന​ല്‍​കി​യ ജാ​മ്യ​പേ​ക്ഷ​യെ എ​തി​ര്‍​ത്തു​കൊ​ണ്ട് പോ​ലീ​സ് ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ലാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഷെ​ഹ​ന മ​രി​ക്കു​ന്ന​തി​ന് ര​ണ്ട് ദി​വ​സം മു​മ്പ് കോ​ള​ജ് കാ​മ്പ​സി​ല്‍ വ​ച്ചാ​ണ് റു​വൈ​സ് ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ്ര​തി ഇ​ക്കാ​ര്യം സ​മ്മ​തി​ച്ച​താ​യി ജാ​മ്യാ​പേ​ക്ഷ എ​തി​ര്‍​ത്ത് ഹൈ​ക്കോ​ട​തി​ല്‍ സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ടി​ലു​ണ്ട്.

ച​തി​യു​ടെ മു​ഖം​മൂ​ടി ത​നി​ക്ക് അ​ഴി​ച്ചു​മാ​റ്റാ​ന്‍ ക​ഴി​ഞ്ഞി​ല്ലെ​ന്ന് ഡോ. ​റു​വൈ​സി​നെ കു​റി​ച്ച് ഡോ ​ഷെ​ഹ​ന പ​റ​യു​ന്നു. പ​ണ​മാ​ണ് വേ​ണ്ട​തെ​ന്ന് ത​ന്‍റെ മു​ഖ​ത്ത് നോ​ക്കി പ​റ​ഞ്ഞു. അ​തി​നാ​ല്‍ ഇ​നി ജീ​വി​ക്കാ​ന്‍ തോ​ന്നു​ന്നി​ല്ലെ​ന്ന് ഷെ​ഹ​ന കു​റി​ച്ചി​രി​ക്കു​ന്നു.

ച​തി​ക്ക് പ​ക​ര​മാ​യി ന​ല്ല രീ​തി​യി​ല്‍ ജീ​വി​ച്ചു കാ​ണി​ക്കേ​ണ്ട​താ​ണ്. പ​ക്ഷേ ത​ന്‍റെ ഭാ​വി ശൂ​ന്യ​മാ​യി തോ​ന്നു​ന്നു​വെ​ന്നും ഇ​നി ഒ​രാ​ളെ വി​ശ്വ​സി​ക്കാ​നോ സ്‌​നേ​ഹി​ക്കാ​നോ ക​ഴി​യി​ല്ലെ​ന്നും ഷെ​ഹ​ന പ​റ​യു​ന്നു. സ​ഹോ​ദ​രി ഉ​മ്മ​യെ ന​ന്നാ​യി നോ​ക്ക​ണ​മെ​ന്നും ഷെ​ഹ​ന ആ​ത്മ​ഹ​ത്യ കു​റി​പ്പി​ല്‍ എ​ഴു​തി​യി​രു​ന്നു.

അ​തേ സ​മ​യം, ഷെ​ഹ​ന സു​ഹൃ​ത്ത് മാ​ത്ര​മാ​യി​രു​ന്നു​വെ​ന്ന റു​വൈ​സി​ന്‍റെ മൊ​ഴി പോ​ലീ​സ് ത​ള്ളി. ഇ​രു​വ​രും അ​ടു​ത്ത ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു. ഒ​രു​മി​ച്ച് യാ​ത്ര​ക​ള്‍ ന​ട​ത്തി​യ ചി​ത്ര​ങ്ങ​ളും പോ​ലീ​സ് കോ​ട​തി​യി​ല്‍ ന​ല്‍​കി.

ഡോ. ​റു​വൈ​സ് ന​ല്‍​കി​യ ജാ​മ്യ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ബു​ധ​നാ​ഴ്ച പ​രി​ഗ​ണി​ക്കും. ഷെ​ഹ​ന​യു​ടെ ആ​ത്മ​ഹ​ത്യ​യി​ല്‍ പ​ങ്കി​ല്ലെ​ന്നും മാ​ധ്യ​മ​വാ​ര്‍​ത്ത​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സെ​ന്നു​മാ​ണ് റു​വൈ​സി​ന്‍റെ വാ​ദം. മു​മ്പ് പോ​ലീ​സി​നെ വി​മ​ര്‍​ശി​ച്ച​തി​ന്‍റെ പ്ര​തി​കാ​ര​മാ​ണ് ത​ന്‍റെ അ​റ​സ്റ്റെ​ന്നും റു​വൈ​സ് ആ​രോ​പി​ക്കു​ന്നു.

Related posts

Leave a Comment