തൃശൂര്‍: കോവിഡ് അതിന്റെ എല്ലാ രൗദ്രഭാവവും കാട്ടി കേരളത്തെ “ക്വാറന്റൈനി’ലാക്കിയ സമയം നിര്‍ഭയമായി രോഗികളെ പരിചരിച്ച് ആരോഗ്യമേഖലയ്ക്ക് അഭിമാനമായി മാറിയ ഒരു ഡോക്ടറുണ്ട് കൊല്ല ത്ത്.
പരമിതമായ സൗകര്യങ്ങള്‍ക്കിടയിലും പരാതിയില്ലാതെ നിറപു ഞ്ചിരിയോടെ രോഗീശുശ്രൂഷചെയ്ത വടക്കാഞ്ചേരി കോട്ടപ്പുറം പുത്തൂര്‍വീട്ടില്‍ ഡോ. ലിന്റോ പയസ്.
34-ാം ജന്മദിനാഘോഷ വേളയി ലും ശൂരനാട് കളിക്കത്തറ ജംഗ്ഷനിലെ ഡൊമസ്റ്റിക് കെയര്‍ സെന്ററില്‍ പാവപ്പെട്ട കോവിഡ് രോഗികളെ ചികിത്സിയ്ക്കുന്ന തിരക്കിലായിരുന്നു ഈ യുവ ഡോക്ടർ.
ഓക്സിജന്‍ സിലിൻഡറോ, പ്രഷറും ഷുഗറും പരിശോധിക്കുന്ന ഉപകരണങ്ങളോ ഒന്നും ഇവിടെ ഉണ്ടായിരുന്നില്ല. എങ്കിലും രോഗികള്‍ക്ക് ആവശ്യമായ ചികിത്സയും മരുന്നുകളും ലഭ്യമാക്കി.
കോവിഡ് നെഗറ്റീവ് ആകുംവരെ അവര്‍ക്കൊപ്പം നിന്നു. നല്ല വാക്കുകളോടെ ആശ്വസിപ്പിച്ചു. നല്ല കൗണ്‍സിലിംഗ് നല്കി. രോഗികള്‍ക്കു സഹോദരനും സുഹൃത്തുമൊക്കെയായി.
അതിരൂപതയിലെ പുതുരുത്തി ഇടവകാംഗമായ ലിന്റോ രണ്ടര വര്‍ഷമായി ശൂരനാട് ഡിസിസിയില്‍ സേവനമനുഷ്ടിച്ചു വരികയാണ്. കോവിഡ് ശമിച്ചു തുടങ്ങിയതോടെ ഇവിടെ രോഗികള്‍ കുറഞ്ഞു.
എങ്കിലും ഡിസിസി നിലനിര്‍ത്തണമെന്ന ആവശ്യവുമായി പ്രദേശവാസികളും രോഗമുക്തരായവരും കളക്ടറെയും സര്‍ക്കാരിനെയും സമീ പിച്ചിട്ടുണ്ട്.