സർക്കാർ ഡോക്ടർമാരുടെ സമരം ; ജി​ല്ല​യി​ൽ 121 ആ​ശു​പ​ത്രി​യി​ലും സ​മ​രം പൂ​ർ​ണം; ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ഡ്യൂ​ട്ടി സ്ട്രൈ​ക്ക്

സ്വ​ന്തം ലേ​ഖ​ക​ൻ
തൃ​ശൂ​ർ: സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​രു​ടെ സ​മ​രം തൃ​ശൂ​ർ ജി​ല്ല​യി​ൽ പൂ​ർ​ണം. 121 സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളാ​ണ് ജി​ല്ല​യി​ലു​ള്ള​ത്. ഇ​തി​ൽ തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ൻ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ രാ​വി​ലെ എ​ത്തി​യ രോ​ഗി​ക​ളെ അ​ഞ്ചു ഡോ​ക്ട​ർ​മാ​ർ പ​രി​ശോ​ധി​ച്ചു. അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​നു സ​മീ​പ​ത്തി​രു​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ രോ​ഗി​ക​ളെ പ​രി​ശോ​ധി​ച്ച​ത്.

ഇ​വ​ർ ഒ​പ്പി​ടാ​തെ​യാ​ണ് ഡ്യൂ​ട്ടി ചെ​യ്ത​ത്. ഉ​ച്ച​യ്ക്ക് ഒ​രു മ​ണി​വ​രെ രോ​ഗി​ക​ളെ പ​രി​ശോ​ധി​ക്കു​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു. സ​മ​ര​മാ​ണെ​ന്ന​റി​യാ​തെ എ​ത്തി​യ രോ​ഗി​ക​ളെ മ​ട​ക്കി അ​യ​ക്കാ​തെ ഇ​വ​ർ പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു.മ​റ്റു ആ​ശു​പ​ത്രി​ക​ളി​ൽ ഒ​പി വി​ഭാ​ഗ​ങ്ങ​ളി​ൽ എ​ത്തി​യ രോ​ഗി​ക​ൾ സ​മ​രം മൂ​ലം വ​ല​ഞ്ഞു.

 

Related posts