തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ ഇന്ന് കെജിഎംഒഎയുടെ നേതൃത്വത്തിൽ സർക്കാർ ഡോക്ടർമാരുടെ പ്രതിഷേധ സമരം. പളളിക്കൽ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്തവരെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് ഡോക്ടർമാർ ഇന്ന് കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കുന്നത്. ഇതേത്തുടർന്ന് സർക്കാർ ആശുപത്രികളിൽ ഇന്ന് കാഷ്വാലിറ്റി വിഭാഗം മാത്രമേ പ്രവർത്തിക്കുകയുളളൂ.
ഒപി ഉണ്ടായിരിക്കില്ല. ഇന്ന് ഐഎംഎയുടെ നേതൃത്വത്തിൽ ഡോക്ടർമാർ രണ്ട് മണിക്കൂർ ഒപി ബഹിഷ്കരിക്കുന്നതിനാൽ സ്വകാര്യ ആശുപത്രികളേയും സമരം ബാധിക്കും.