തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ യു​വ ഡോ​ക്ട​ർ ഫ്ലാറ്റിൽ മ​രി​ച്ചനി​ല​യി​ൽ; ആത്മഹത്യാ കുറിപ്പ് കണ്ടെത്തി പോലീസ്

മെഡിക്കൽ കോളജ്/വെ​ഞ്ഞാ​റ​മൂ​ട് : തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ യു​വ ഡോ​ക്ട​ർ മ​രി​ച്ച നി​ല​യി​ൽ. സ​ർ​ജ​റി വി​ഭാ​ഗം പി ​ജി വി​ദ്യാ​ർ​ഥി​നി ഡോ. ഷ​ഹാ​ന​യാ​ണ് മ​രി​ച്ച​ത്. വെ​ഞ്ഞാ​റ​മൂ​ട് മൈ​ത്രി ന​ഗ​ർ ജാ​സ് മ​ൻ​സി​ലി​ൽ അ​ബ്ദു​ൽ അ​സീ​സ് -ജ​മീ​ല ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്.


ഇന്നലെ രാ​ത്രി 11.30-നോ​ട​ടു​ത്താ​ണ് സം​ഭ​വം എ​ന്ന് ക​രു​തു​ന്നു. മെ​ഡി​ക്ക​ൽ കോ​ള​ജി​ന​ടു​ത്ത് ഒ​രു ഫ്ലാ​റ്റി​ലാ​ണ് ഡോ​ക്ട​ർ താ​മ​സി​ച്ചു​വ​ന്നി​രു​ന്ന​ത്. അ​ന​സ്തേ​ഷ്യ വി​ഭാ​ഗ​ത്തി​ലെ ഒ​രു സു​ഹൃ​ത്ത് ചൊ​വ്വാ​ഴ്ച രാ​വി​ലെ ഷ​ഹാ​ന​യു​മാ​യി ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ചു​വെ​ങ്കി​ലും സാ​ധി​ച്ചി​ല്ല.

തു​ട​ർ​ന്ന് ഫ്ലാ​റ്റി​ലെ ഒ​രാ​ളോ​ട് നേ​രി​ട്ട് അ​ന്വേ​ഷി​ക്കാ​ൻ പ​റ​യു​ക​യാ​യി​രു​ന്നു. മു​ട്ടി വി​ളി​ച്ചി​ട്ടും ക​ത​ക് തു​റ​ക്കാ​താ​യ​തോ​ടു​കൂ​ടി​യാ​ണ് വി​വ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സി​ൽ അ​റി​യി​ച്ച​ത്.

പോ​ലീ​സ് എ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ട്ടി​ലി​​ൽ അ​ബോ​ധാ​വ​സ്ഥ​യി​ൽ കി​ട​ക്കു​ന്ന ഡോ​ക്ട​റെ ക​ണ്ടെ​ത്തി​യ​ത്. ഡോ​ക്ട​റു​ടെ മ​ര​ണം ആ​ത്മ​ഹ​ത്യ എ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചാ​ണ് മ​ര​ണം സ്ഥി​രീ​ക​രി​ച്ച​ത്.

പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഷ​ഹാ​ന​യു​ടെ മു​റി​യി​ൽ നി​ന്ന് ആ​ത്മ​ഹ​ത്യ കു​റി​പ്പി​ന് സ​മാ​ന​മാ​യ ഒ​രു ക​ത്ത് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് പൊ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment