ആരാധകര്‍ക്ക് കൈകൊടുത്ത ശേഷം നടന്‍ വിജയ് ഡെറ്റോള്‍ ഒഴിച്ച് കൈകഴുകുമെന്ന് തമിഴ് സംവിധായകന്‍ സാമിയുടെ വെളിപ്പെടുത്തല്‍ ആരാധകരെയാകെ ഞെട്ടിച്ചിരുന്നു. വന്‍ ചര്‍ച്ചകള്‍ക്കാണ് ഇത് വഴിവെച്ചിരിക്കുന്നത്. വിജയ് ആരാധകര്‍ സാമിക്കെതിരെ രംഗത്തെത്തി. എന്നാല്‍ സംഗതി സത്യമാണെങ്കില്‍ വിജയ്‌യുടെ പ്രവൃത്തിയില്‍ യാതൊരു തെറ്റുമില്ലെന്നാണ് യുവ ഡോക്ടര്‍ ഷിനു ശ്യാമളന്‍ പറയുന്നത്.
ഏതൊരു സാഹചര്യത്തില്‍ ഇടയ്ക്ക് കൈകള്‍ സോപ്പ് ഉപയോഗിച്ചു കഴുകുന്നത് എല്ലാവരും ശീലമാക്കണം. അണുക്കള്‍ എല്ലായിടത്തുമുണ്ട്. വിജയ് അത്തരത്തില്‍ ചെയ്തതാകാം എന്നെ കരുതാനാകൂ. ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ അദ്ദേഹത്തെ പോലെ പ്രശസ്തനായ ഒരു വ്യക്തിയ്ക്ക് നൂറു കണക്കിന് ആരാധകര്‍ക്ക് ഹസ്തദാനം കൊടുക്കേണ്ടി വരാം. പരിപാടിയ്ക്ക് ശേഷം കൈകള്‍ കഴുകുന്നത് നല്ലൊരു ശീലമാണ്. ഇതില്‍ എവിടെയാണ് അദ്ദേഹത്തെ കുറ്റപ്പെടുത്താനാകുക??- ഷിനു ശ്യാമളന്‍ ചോദിക്കുന്നു.
ഷിനു ശ്യാമളന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
‘നടന്‍ വിജയ് ആരാധകര്‍ക്ക് കൈകൊടുത്തതിന് ശേഷം കൈകള്‍ ഡെറ്റോള്‍ ഒഴിച്ചു കഴുകും’. എന്തോ വലിയ തെറ്റ് ചെയ്തത് പോലെ സംവിധായകന്‍ പറയുന്നു.ഡോക്ടര്‍മാരും നഴ്‌സുമാരുമൊക്കെ ഒരു രോഗിയെ പരിചരിച്ചതിന് ശേഷവും അതിന് മുന്‍പും കൈകള്‍ കഴുകുകയും വൃത്തിയാക്കുകയും ചെയ്യാറുണ്ട്. സ്വന്തം സുരക്ഷ മാത്രമല്ല അതില്‍. അടുത്തതായി വരുന്ന രോഗിക്ക് കൂടി രോഗം പരകാതെയിരിക്കുവാന്‍ ഹാന്‍ഡ് വാഷ് വളരെ പ്രാധാന്യമുള്ളതാണ്.
ഇതൊരു ഉദാഹരണത്തിന് പറഞ്ഞെന്ന് മാത്രം. ഏതൊരു സാഹചര്യത്തില്‍ ഇടയ്ക്ക് കൈകള്‍ സോപ്പ് ഉപയോഗിച്ചു കഴുകുന്നത് എല്ലാവരും ശീലമാക്കണം. അണുക്കള്‍ എല്ലായിടത്തുമുണ്ട്.വിജയ് അത്തരത്തില്‍ ചെയ്തതാകാം എന്നെ കരുതാനാകു. ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ അദ്ദേഹത്തെ പോലെ പ്രശസ്തനായ ഒരു വ്യക്തിയ്ക്ക് നൂറു കണക്കിന് ആരാധകര്‍ക്ക് ഹസ്തദാനം കൊടുക്കേണ്ടി വരാം. പരിപാടിയ്ക്ക് ശേഷം കൈകള്‍ കഴുകുന്നത് നല്ലൊരു ശീലമാണ്. ഇതില്‍ എവിടെയാണ് അദ്ദേഹത്തെ കുറ്റപ്പെടുത്താനാകുക?മറ്റുള്ളവരുടെ കാഴ്ചപ്പാടാണ് മാറേണ്ടത്. വിജയുടെ നല്ലൊരു ശീലമായിട്ടെ തോന്നിയുള്ളൂ. പൊതുജനങ്ങള്‍ക്ക് ഉണ്ടാകേണ്ടതായ ആരോഗ്യകരമായ ഒരു നല്ല ശീലം അദ്ദേഹത്തിലൂടെ ജനങ്ങളിലേക്ക് എത്തുകയല്ലേ ചെയ്യേണ്ടത്?