ചാലക്കുടി: താലൂക്ക് ആശുപത്രിയിലെ ജനകീയ ഡോക്ടർ സിവിൽ സർജൻ രാജേഷ് തങ്കപ്പനെ വീണ്ടും സ്ഥലം മാറ്റി. തൃശൂർ ജില്ലാ ആശുപത്രിയിലേക്കാണ് സ്ഥലംമാറ്റിയത്. കഴിഞ്ഞ രണ്ടുമാസം മുന്പ് ഡോക്ടറെ സ്ഥലംമാറ്റിയതായിരുന്നു. എന്നാൽ നിർധനരായ രോഗികൾക്ക് ആശ്രയമായിരുന്ന ഡോക്ടറെ സ്ഥലം മാറ്റുന്നതിനെതിരെ നഗരസഭയും നാട്ടുകാരും രംഗത്തുവന്നതിനെ തുടർന്ന് സ്ഥലംമാറ്റൽ ഉത്തരവ് റദ്ദുചെയ്തതായിരുന്നു.
നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് ആശുപത്രി പടിക്കൽ സമരവും നടത്തിയിരുന്നു.
ഇപ്പോൾ ആരാരും അറിയാതെ പെട്ടെന്നാണ് സ്ഥലം മാറ്റൽ ഉത്തരവ് വന്നത്. ഡോ. രാജേഷ് തങ്കപ്പന്റെ ചികിത്സ തേടി ആശുപത്രിയിലെത്തുന്ന നിരവധി രോഗികൾ നിരാശയോടെ മടങ്ങുകയാണ്.