മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലെ ഹോസ്പിറ്റലിൽ നിന്നുള്ള വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. ബിഡ്കിൻ റൂറൽ ഗവൺമെന്റ് ഹോസ്പിറ്റലിലെ ഒരു ഡോക്ടർ ആശുപത്രി പരിസരത്ത് നഗ്നനായി വിഹരിക്കുന്ന വീഡിയോ ആണ് ഇത്.
വൈറലായ വീഡിയോയിൽ ഡോക്ടർ ആശുപത്രിക്ക് അകത്ത് നഗ്നനായി നടക്കുന്നത് കാണാം. ആശുപത്രിയിലെ സിസിടിവി കാമറയിലാണ് സംഭവം പതിഞ്ഞത്.
സംഭവത്തിൽ ആരോഗ്യ സേവനങ്ങളുടെ മേൽനോട്ടം വഹിക്കുന്ന ജില്ലാ സിവിൽ സർജൻ ഡോ. ദയാനന്ദ് മോട്ടിപാവ്ലെ സ്ഥിതിഗതികൾ വിലയിരുത്തി. അന്വേഷണം നടക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ ഡോക്ടർക്കെതിരെ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുകയും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ഉചിതമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. എന്നാൽ, ഡോക്ടർ ഏത് പദാർത്ഥത്തിൻ്റെ ലഹരിയിലായിരുന്നുവെന്നും സംഭവം പുറത്തുവന്നയുടൻ അദ്ദേഹത്തിനെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്നും റിപ്പോർട്ടുകളില്ല.
सीसीटीवी में कैद : महाराष्ट्र के अस्पताल में नग्न घूम रहा 'नशेड़ी' डॉक्टर! #maharastra #dr #hospital pic.twitter.com/iLZIpZNZzO
— Newsbpbharat (@newsbpbharat) March 10, 2024