ഗാന്ധിനഗർ: വിവാഹ വാഗ്ദാനം നല്കി മെഡിക്കൽ വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഡോക്ടറെ വീണ്ടും അറസ്റ്റ് ചെയ്തു.
കൊട്ടാരക്കര നിലമേൽ സ്വദേശി കോട്ടയം മെഡിക്കൽ കോളജിലെ ഹൗസ് സർജനുമായ ലത്തീഫ് മുർഷിദിനെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാർച്ച് മൂന്നിനാണ് കേസിനാസ്പദമായ സംഭവം. തൊടുപുഴ സ്വദേശിനിയും വിദ്യാർഥിനിയുമായ യുവതിയെ വിവാഹ വാഗ്ദാനം നല്കി ഇയാൾ പീഡിപ്പിക്കുകയായിരുന്നു.
തുടർന്ന് യുവതി നല്കിയ പരാതിയിൽ ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. തുടർന്ന് ഇയാൾ ഹൈക്കോടതിയിൽ നിന്ന് ജാമ്യമെടുത്തു പുറത്തുവന്നിരുന്നു.
പിന്നീട് കേസിൽ നിന്ന് പിന്മാറാൻ ഇയാൾ പരാതിക്കാരിയെ ഭീഷണിപ്പെടുത്തുകയും പല വിധത്തിൽ സ്വാധീനിക്കാനും അപമാനിക്കാനും ശ്രമിക്കുകയായിരുന്നുവെന്ന് ചൂണ്ടിക്കാണിച്ച് യുവതി ഹൈക്കോടതിയിൽ പരാതി നല്കിയതിന്റെ അടിസ്ഥാനത്തിൽ കോടതി ഇയാളുടെ ജാമ്യം പിൻവലിക്കുകയും പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.