ക്ലിനിക്കിൽ ഡോക്ടർക്ക് നേരെ ആക്രമണം. പടിഞ്ഞാറൻ ഡൽഹിയിലെ ടാഗോർ ഗാർഡൻ എക്സ്റ്റൻഷൻ ഏരിയയിലെ ക്ലിനിക്കിൽ 40 വയസ്സുള്ള ഡോക്ടറെയാണ് ഒരാൾ കത്തികൊണ്ട് ആക്രമിച്ചത്.
സംഭവ ദിവസം ഒരാൾ ഡോക്ടർ സംഗയ് ബൂട്ടിയയുടെ ക്ലിനിക്കിലെത്തി കെട്ടിടത്തിന്റെ ഗോവണിപ്പടിയിൽ വെച്ച് കത്തികൊണ്ട് ആക്രമിക്കുകയായിരുന്നുവെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (വെസ്റ്റ്) വിചിത്ര വീർ പറഞ്ഞു.
ഡോ ബൂട്ടിയ കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ഒരു ക്ലിനിക്ക് നടത്തുകയാണ്. മുകളിലത്തെ നിലയിലാണ് ഇവരുടെ താമസം.
സംഭവത്തിന് ശേഷം അക്രമി സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ഡോക്ടർക്ക് ഒന്നിലധികം കുത്തുകളുണ്ടെന്നും അവർ ആശുപത്രിയിൽ ചികിത്സയിലാണെന്നും പോലീസ് പറഞ്ഞു.
വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. പ്രതികയെ പിടികൂടാൻ ഒന്നിലധികം സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.